10 July Thursday

വയോജന ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
ഇലന്തൂർ
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി വി അന്നമ്മ അധ്യക്ഷയായി. ഓടക്കുഴൽ വിദ്വാൻ എസ് രാജീവ്, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് രാധാകൃഷ്ണൻ നായർ നാരങ്ങാനം, പൊതുപ്രവർത്തകനായ സാമുവൽ പ്രക്കാനം, സാറാമ്മാ ജോൺ മേലുകര, പി വി ശാന്തമ്മ എന്നിവരെ ആദരിച്ചു.  ഇലന്തൂർ സിഎച്ച്സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജയശ്രീയും, സാമൂഹ്യ പ്രവർത്തക  രമ്യ കെ തോപ്പിലും ക്ലാസ്‌ എടുത്തു. 
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പുഴശ്ശേരി ഡിവിഷനംഗം ജിജി ചെറിയാൻ മാത്യു, ബ്ലോക്ക് ജോയിന്റ് ബിഡിഒ ജെ ഗിരിജ തുടങ്ങിയവർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top