27 April Saturday

സബ്‌ രജിസ്‌ട്രാർ ഓഫീസിന്‌ 
ഭൂമി നൽകി ദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കൊടുമൺ
ഏനാത്ത് സബ് രജിസ്ട്രർ ഓഫീസിന് കെട്ടിടം നിർമിക്കാൻ  സൗജന്യമായി ഭൂമി വിട്ടു നൽകി ദമ്പതികൾ.  ഏനാത്ത് ഇളങ്ങമംഗലം മുല്ലവേലിക്കിഴക്കേതിൽ  ജയിംസ് എം ശാമുൽ അദ്ദേഹത്തിന്റെ ഭാര്യ ലാലി ജെയിംസും ചേർന്നാണ് ഭൂമി ദാനം ചെയ്തത്. ഏനാത്ത് - പട്ടാഴി റോഡിൽ സെന്റ്.ജോർജ് ഓർത്തഡോക്സ് പള്ളിക്ക്‌ സമീപമുള്ള 5 സെന്റ്‌ ഭൂമിയാണ് ഓഫീസ് കെട്ടിടത്തിനായി സർക്കാരിലേക്ക് നൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിക്കൊണ്ടുള്ള രേഖ ഇരുവരും ചേർന്ന് ഏനാത്ത് സബ് രജിസ്റ്റാർ വി എൽ രാജേഷിന് കൈമാറി. വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്ഥല സൗകര്യമില്ലാത്തതു കാരണം രജിസ്റ്റർ ഓഫീസ് മറ്റ് സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന്‌ ആവശ്യം  ഉയർന്നുവന്നിരുന്നു. ഏനാത്ത് തന്നെ ഓഫീസ് നിലനിൽക്കണമെന്ന ആഗ്രഹത്താലാണ് ഭൂമി വിട്ടു നൽകിയതെന്ന്‌ ജയിംസ്‌ പറഞ്ഞു. 1962 ലാണ് ഏനാത്ത് സബ് രജിസ്ട്രാർ ഓഫീസ് അനുവദിച്ചത്. ജയിംസ് എം ശാമുവേലിന്റെ ബന്ധുകൂടിയായ കെ എം ജോർജ്  ജില്ലാ രജിസ്റ്റാർ ആയിരുന്നപ്പോഴാണ് ഓഫീസ് തുടങ്ങിയത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കു കൂടിയാണ് കെട്ടിടത്തിന് സൗജന്യമായി ഭൂമി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top