29 March Friday

ബാധിതർ 36, മുക്തർ 62

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
പത്തനംതിട്ട
ജില്ലയിൽ തിങ്കളാഴ്‌ച  36 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ   62 പേർ രോഗമുക്തരായി. ഇന്നലെ  രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന്‌ പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും  നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരും, 29 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനും, നാലു പേർ എക്‌സൈസ് ഉദ്യോഗസ്ഥരുമാണ്. ജില്ലയിൽ മുൻപ് രോഗം സ്ഥിരീകരിച്ച കോട്ടയം, എറണാകുളം സ്വദേശികളായ രണ്ടു പേരെ അതത് ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ  1591 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 720 പേർ സമ്പർക്കം മൂലം രോഗ ബാധിതരായവരാണ്‌.  നിലവിൽ 447 പേർ ചികിത്സയിലുണ്ട്‌. ഇതിൽ 436 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 121 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 106 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം സിഎഫ്‌എൽടിസിയിൽയിൽ 67 പേരും, പന്തളം അർച്ചനയിൽ 34 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ്‌ കോളേജിൽ 108 പേരും സ്വകാര്യ ആശുപത്രികളിൽ 11 പേരും ഐസൊലേഷനിലുണ്ട്.ജില്ലയിൽ ആകെ 466 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ഇന്നലെ  പുതുതായി 46 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top