19 April Friday

മണിമലയാറ്റിൽ കാണാതായ യുവാക്കളെ കണ്ടെത്താനായില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

 

തിരുവല്ല
ഞായറാഴ്ച വൈകിട്ട്  ഏഴോടെ കുറ്റൂർ റെയിൽവേ പാലത്തിന് സമീപത്തു നിന്ന്‌ മണിമലയാറ്റിൽ കാണാതായെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളെയും കണ്ടെത്താനായില്ല. കുറ്റൂർ കലയിത്ര മാത്യുവിന്റെ മകൻ ജോയൽ മാത്യു (21), കുറ്റൂർ പാറയിൽ ഏബ്രഹാമിന്റെ മകൻ ജിബിൻ ഏബ്രഹാം (23) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് വരെയും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും സംയുക്തമായ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മഴ കനത്തതോടെ ആറ്റിൽ അതിശക്തമായ ഒഴുക്കുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top