13 July Sunday
ജനപക്ഷ സിവിൽ സർവീസ്

3264 കുടിശ്ശിക ഫയൽ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
പത്തനംതിട്ട
കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ഞായറാഴ്ച ജില്ലയിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. ജില്ലയിൽ 509 ഓഫീസിലായി 229 ഗസറ്റഡ് ജീവനക്കാരും 2933 നോൺ ഗസറ്റഡ് ജീവനക്കാരും ഹാജരായി. ആകെ 3264 കുടിശ്ശിക ഫയലുകൾ തീപ്പാക്കാനായി. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര അതിവർഷാനുകൂല്യം തുടങ്ങിയ 35 ഫയലിൽ  നടപടികൾ സ്വീകരിച്ചു. വിദ്യാഭ്യാസാനുകൂല്യവുമായി ബന്ധപ്പെട്ട്  ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ പെൻഡിങ് ആയിരുന്ന 96 അപേക്ഷകളിലും ആനുകൂല്യം അനുവദിച്ച്‌  ഫയൽ തീർപ്പാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം സംസ്ഥാനമാകെ സര്‍ക്കാര്‍ ജീവനക്കാര്‍  ഞായറാഴ്ച ജോലിക്ക് ഹാജരായി കുടിശ്ശിക ഫയലുകള്‍ പരമാവധി തീര്‍പ്പാക്കി.  ബഹുഭൂരിപക്ഷം ജീവനക്കാരും ജോലിക്ക് ഹാജരായി. 
ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രസ്താവനയുടെ  ​ഗൗരവം കണക്കിലെടുത്ത് തന്നെയാണ് ജീവനക്കാർ പൊതുഅവധി ദിവസവും ജോലിചെയ്തത്. സെപ്തംബർ 30 വരെ നീളുന്നതാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top