24 April Wednesday

അങ്കണവാടികളിലെ വൈദ്യുതവൽക്കരണം ഈ വർഷം: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

നെടുമ്പ്രം പഞ്ചായത്ത് കലുങ്കൽ വാർഡ് ഒമ്പതിലെ 64-ാം നമ്പർ സ്മാർട്ട് അങ്കണവാടി ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

 നെടുമ്പ്രം 

അങ്കണവാടികളിലെ സമ്പൂർണ വൈദ്യുതവത്ക്കരണം ഈ വർഷം സാധ്യമാകുമെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കലുങ്കൽ വാർഡ് ഒൻപതിലെ 64-ാം നമ്പർ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  
  ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകിയ കല്ലുങ്കൽ ഓതറപറമ്പിൽ ഒ ജെ വർഗീസ്, മറിയാമ്മ വർഗീസ് ദമ്പതികളെ മന്ത്രി വീണാ ജോർജ്  ആദരിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി  പ്രസന്നകുമാരി അധ്യക്ഷയായി.  
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, നെടുമ്പ്രം   പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്,   പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ എസ്  ഗിരീഷ് കുമാർ, ഷേർലി ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യർ, ടി എസ് സന്ധ്യാ മോൾ, പി വൈശാഖ്, ശ്യാം ഗോപി, കെ മായാദേവി, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, കെസിഇഡബ്ലുഎഫ്ബി വൈസ് ചെയർമാൻ അഡ്വ ആർ സനൽകുമാർ, സി പിഐ പ്രതിനിധി ബാബു കല്ലുങ്കൽ, കോൺഗ്രസ്  നെടുമ്പ്രം , അങ്കണവാടി, വൈദ്യുതവത്ക്കരണം ഐ പ്രതിനിധി ബിനു കുര്യൻ, ബിജെപി പ്രതിനിധി വിജയകുമാർ മണിപ്പുഴ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബാലചന്ദ്രൻ,  ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ദിനേശ്, നെടുമ്പ്രം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ വിനയചന്ദ്രൻ,  ജില്ലാ പ്രോഗ്രാം ഓഫീസർ ബി എസ്  അനിതാ ദീപ്തി, ഐസിഡിഎസ് പുളികീഴ് സിഡിപിഒ ഡോ  ആർ  പ്രീതാകുമാരി, എൽഎസ്ജിഡി പുളിക്കീഴ് അസി. എക്സി.എൻജിനീയർ അനൂപ് രാജ്, എൽഎസ്ജിഡി നെടുമ്പ്രം അസി എൻജിനീയർ ശ്രീജിത്ത്, നെടുമ്പ്രം ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു ജിങ്കാ ചാക്കോ, റവ.തോമസ് തേക്കിൽ കോർ എപ്പിസ്‌കോപ്പാ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top