29 March Friday

ബാങ്കുകൾ സമീപനം തിരുത്തണം: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
 
മല്ലപ്പള്ളി 
കോവിഡ് കാല സാമ്പത്തിക മാന്ദ്യം അതിജീവിച്ച് ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിൽ ഉണ്ടായ നിക്ഷേപ വർധന സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് സിപിഐ എം ജില്ലാസെക്രട്ടറി  കെ പി ഉദയഭാനു പറഞ്ഞു. 
ജില്ലയിലെ പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾ ഒഴികെയുള്ള ബാങ്കുകളിൽ 2020 ലെ ആകെ നിക്ഷേപം 48,802 കോടി  രൂപ ആയിരുന്നു. 2022 ഡിസംബറിൽ  നിക്ഷേപം 57,513 കോടിയായി വർധിച്ചെങ്കിലും വായ്പ്പാ നിക്ഷേപ അനുപാതം 28.99 ശതമാനം മാത്രമാണ്. സഹകരണ സംഘങ്ങൾ ഒഴികെയുള്ള ബാങ്കുകൾ കഴിഞ്ഞ ഡിസംബർ വരെ അനുവദിച്ച മുൻഗണനാ വായ്പ്പകൾ 5,293 കോടിയും കാർഷിക വായ്പ്പകൾ 4,336 കോടിയും വിദ്യാഭ്യാസ വായ്പ്പകൾ 494 കോടിയിലും പരിമിതപെട്ടു. ആകെ വായ്‌പ്പകൾ 16,678 കോടി രൂപയിൽ ഒതുക്കിയപ്പോൾ ബാക്കിയാകുന്ന 40,835 കോടി രൂപയുടെ സിംഹഭാഗവും ദേശസാൽകൃത ബാങ്കുകൾ ഓഹരിവിപണിയിലും കുത്തക കോർപ്പറേറ്റുകളിലും നിക്ഷേപിക്കുകയായിരുന്നു.
 ജനങ്ങൾക്ക് ലഭ്യമാകുന്ന മുൻഗണനാ വായ്പ്പകൾ 9.2, കാർഷിക വായ്പ്പകൾ 7.55, വിദ്യാഭ്യാസ വായ്പ്പകൾ 0.85 ശതമാനത്തിൽ അവസാനിച്ചു.  മികച്ച വായ്പ്പ നിക്ഷേപ അനുപാതമുള്ള കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, കാമല്ലപ്പള്ളി ർഡ് ബാങ്കുകൾ എന്നിവയുടെ നിക്ഷേപ വായ്പാ വിഹിതം കൂടി ഉൾപ്പെടുന്നതാണ് ഇത്.കഴിഞ്ഞ സാമ്പത്തിക വർഷം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 24.50, ഇൻഡ്യൻ ബാങ്ക്  25.36, ഇൻഡ്യൻ ഓവർസീസ് ബാങ്ക് 17.72 ശതമാനം എന്ന നിലയിൽ വായ്പാ നിക്ഷേപ അനുപാതം ഒതുക്കി.
 സ്വകാര്യ മേഖലയിലെ  14 വാണിജ്യ ബാങ്കുകളുടെ ആകെ വായ്പ്പ നിക്ഷേപ അനുപാതം 19.71 % മാത്രമായി പരിമിതപ്പെട്ടു. ആക്സിസ് ബാങ്ക് ( 6.61) മഹീന്ദ്ര ബാങ്ക് ( 9.15) സൗത്ത് ഇൻഡ്യൻ ബാങ്ക് (13.73) ഫെഡറൽ ബാങ്ക് (14.46) എന്ന ശതമാനത്തിലായിരുന്നു  വായ്പാ
നിക്ഷേപ അനുപാതമെങ്കിൽ കേരള അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക്, കാർഡ് ബാങ്കുകൾ എന്നിവയുടെ വായ്പാ നിക്ഷേപ അനുപാതം 115.78 ശതമാനം ആയിരുന്നു. കേരള ഗ്രാമീൺ ബാങ്ക് 105.68, പ്രാഥമിക സഹകരണ ബാങ്കുകൾ  86.39,   കേരള ബാങ്ക്  63.13 ശതമാനത്തിൽ  മികച്ച നിലവാരം പുലർത്തി.
 അന്യ രാജ്യങ്ങളിൽ വിയർപ്പൊഴുക്കി അധ്വാനിക്കുന്ന പ്രവാസികളടക്കമുള്ള  നിക്ഷേപകരുടെ  30,000 കോടിയോളം രൂപയുടെ സമ്പാദ്യമാണ് കേന്ദ്ര സർക്കാർ ദേശസാൽകൃത ബാങ്കുകളിൽനിന്ന് കോർപ്പറേറ്റുകൾക്ക് ലഭ്യമാക്കുന്നതെന്നും  ഊന്നുവടി  ചെങ്കോലാക്കുന്ന ബിജെപി സർക്കാരിന്റെ  ജനവിരുദ്ധ സാമ്പത്തിക നയം പ്രതിഷേധാർഹമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ പിമല്ലപ്പള്ളി  ഉദയഭാനു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top