20 April Saturday

ആശമാരുടെ സേവനം ത്യാഗനിർഭരം: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

പത്തനംതിട്ട 

പത്തനംതിട്ട പത്തനംതിട്ട ആഗോള തലത്തിൽ ആരോഗ്യ മേഖലയിലുണ്ടാകുന്ന ഓരോ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്നതിന് ആശ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ ത്യാഗ നിർഭരവും, ശ്ലാഘനീയവുമാണെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആശാപ്രവർത്തകരുടെ ജില്ലാ  ആശാസംഗമമായ ആശാതാരം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   

  പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കൃത്യമായി ഫണ്ട് വകയിരുത്തി വിനിയോഗിച്ച് ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം കൂട്ടായ പ്രവർത്തനത്തിലൂടെ  മികച്ച ചികിത്സയും സൗകര്യവും ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അവിടെ പുതിയ കെട്ടിടം പണിതു.  5409 കേന്ദ്രങ്ങപത്തനംതിട്ട ളെ ജനകീയ ആരോഗ്യ കേന്ദങ്ങളായി മാറ്റിയെടുത്തു. സംസ്ഥാനത്ത് തന്നെ ഫീൽഡ് തലത്തിൽ  ഏറ്റവും വേഗത്തിൽ കേസ് ഡിറ്റക്ട് ചെയ്യുന്ന ജില്ലയാണ് പത്തനംതിട്ട. അതിന്റെ ക്രഡിറ്റും ആശ വർക്കർമാർക്ക് ഉള്ളതാണ്. പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ ആരോഗ്യവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിൽ ആശ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ മാതൃകാപരമാണെന്നും ആരോഗ്യ മേഖലയിൽ സമാനകളില്ലാത്ത പ്രവർത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ സേനയാണ് ആശാ പ്രവത്തകരെന്നും മന്ത്രി പറഞ്ഞു.

  നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി.   

 കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചാആശാപ്രവർത്തകരുടെ ജില്ലാ  ആശാസംഗമമായ ആശാതാരം ആശാപ്രവർത്തകരുടെ ജില്ലാ  ആശാസംഗമമായ ആശാതാരം യത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, പത്തനംതിട്ട നഗരസഭ ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ  അനിത കുമാരി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീ കുമാർ, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആർ.സി.എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ, ആർദ്രം നോഡൽ ഓഫീസർ ഡോ. അംജിത്ത് രാജീവൻ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എസ്‌ സേതുലക്ഷ്മി, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ ടി കെ അശോക് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ അഞ്ജുഷ തോമസ്, ബ്ലോക്ക് പി ആർഒ മാർ,ആശപ്രവർത്തകർ,  തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആശ പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top