29 March Friday

കേന്ദ്ര നയങ്ങള്‍ക്കെതിരെ 
സംയുക്ത തൊഴിലാളി മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സംയുക്ത ടട്രേഡ് യൂണിയൻ പത്തനംതിട്ട ഹെഡ്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സമരസമിതി ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട 
 തൊഴിലാളികളുടെ ജീവിത ആവശ്യങ്ങൾ അവഗണിക്കുകയും, കർഷക, ജനവിരുദ്ധ നയങ്ങളും, നിയമങ്ങളും  നടപ്പാക്കുന്ന  ബിജെപി നേതൃത്വത്തിലുള്ള  കേന്ദ്ര സർക്കാർ  നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ വെള്ളിയാഴ്ച മാർച്ച് നടത്തി. പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്കാണ്  മാർച്ച്‌ നടത്തിയത്‌.  ദേശ വ്യാപക പ്രക്ഷോഭത്തിന്റെ ഭാ​ഗമായാണ് ജില്ലയിലും  മാർച്ച്.  പ്രധാനപ്പെട്ട പത്ത് ആവശ്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നൽകിയിട്ടുള്ളത്. തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയുക,  സ്വകാര്യവൽക്കരണ നയം തിരുത്തുക, വൈദ്യുതി നിയമ ഭേദ​ഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. 
രാവിലെ 10 30 ന് അബാൻ ജങ്‌ഷനിൽ നിന്നും മാർച്ച് ആരംഭിച്ചു.   ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം സമരസമിതി ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ (ഐഎൻടിയുസി)  ഉദ്ഘാടനം ചെയ്തു.സിഐടിയു നേതാവ്  പി ബി  ഹർഷകുമാർ അധ്യക്ഷനായി.  എസ് ഹരിദാസ് (സിഐടിയു),  ഡി സജി(എഐടിയുസി), മധുസൂദനൻ പിള്ള(യുടിയൂസി),യൂസഫ്(എസ്ടിയു), കെ ഐ ജോസഫ്( ടിയുസിഐ )പി കെ ഗോപി(ഐഎൻടിയുസി) എന്നിവർ സംസാരിച്ചു. .
കെ സി രാജഗോപാലൻ, മലയാലപ്പുഴ മോഹനൻ, കെ അനിൽകുമാർ,  പി കെ  ഇക്ബാൽ, സോമരാജൻ എന്നിവർ   നേതൃത്വം നൽകി..
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top