25 April Thursday

ചിന്നം വിളിച്ച്‌ കാട്ടാനക്കൂട്ടം, നെഞ്ചിടിച്ച്‌ കർഷകർ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ആനപ്പാറ ആറാട്ടുകുടുക്ക പ്രദേശത്ത് കാട്ടാന കൃഷി നശിപ്പിച്ച നിലയിൽ

ചിറ്റാർ
ആറാട്ടുകുടുക്കയിൽ രാത്രി പതിവായി ആനകളെത്തും. വെളുക്കുവോളം കൃഷി സ്ഥലത്ത് കാണും. നേരം പുലർന്നേ മടങ്ങൂ. ഇത് ആനപ്പാറക്കാറക്ക്‌ സ്ഥിരം കാഴ്‌ചയാണ്‌. കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്‌.നശിച്ച കൃഷികൾക്ക്‌ നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നതായി കർഷകർ പറയുന്നു. ആനപ്പാറ വട്ടക്കൂട്ടത്തിൽ വി എ മാത്യു, ആറാട്ടുകുടുക്ക പുത്തൻവീട്ടിൽ മനോജ് എന്നിവരുടെ കൃഷി സ്ഥലങ്ങളിലാണ് ഏറ്റവുമൊടുവിൽ ആനയിറങ്ങി നാശം വരുത്തിയത്. വാഴകളാണ് പ്രധാനമായും നശിപ്പിക്കുന്നത്.രാത്രി മിക്ക കൃഷി സ്ഥലങ്ങളിലും കാവലുണ്ട്. ആന എത്തിയത് അറിഞ്ഞാലുടൻ ശബ്ദം ഉണ്ടാക്കി തുരത്താൻ ശ്രമിച്ചാലും ആനകൾ കൃഷി നശിപ്പിക്കും. കഴിഞ്ഞ ദിവസം കൃഷി സ്ഥലത്തെ കാവൽക്കാരെ ആന ഓടിച്ചിരുന്നു. സ്ഥിരമായി ആന എത്തുന്ന സ്ഥലങ്ങളിൽ വനപാലകരുടെ നേതൃത്വത്തിൽ റോന്ത് ചുറ്റൽ നടത്തിയും   റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്ക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top