29 March Friday
കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു

സ്മരണകൾ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
മല്ലപ്പള്ളി 
കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു. പൊതുചർച്ചയടക്കമുള്ള അജണ്ടകൾ ഒഴിവാക്കി. പ്രിയ നേതാവിന് അനുശോചനമറിയിച്ച് തെരഞ്ഞെടുപ്പ് എന്ന അജണ്ട മാത്രം പൂർത്തിയാക്കി. 
ആദ്യദിന സമ്മേളനം അവസാനിച്ചപ്പോഴാണ് കോടിയേരിയുടെ വിയോഗ വാർത്ത എത്തിയത്. രണ്ടാംദിനം കോടിയേരിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പ്രതിനിധികൾ സമ്മേളന ഹാളിൽ പ്രവേശിച്ചത്.
 റബർ കർഷകർ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നതടക്കം അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം പാസാക്കി. കെ പി ഉദയഭാനു, രാജു ഏബ്രഹാം, എ പത്മകുമാർ, പി ബി ഹർഷകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, കെ പി രാധാകൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top