25 April Thursday

തെക്കൻ ജാഥയ്‌ക്ക്‌ 
ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

 പത്തനംതിട്ട 

യുവതയുടെ സമരവീര്യം ഏറ്റുവാങ്ങി ഡിവൈഎഫ്‌ഐ തെക്കൻ മേഖലാ ജാഥയ്‌ക്ക്‌ ജില്ലയിൽ വരവേൽപ്പ്‌. "എന്റെ ഇന്ത്യ എവിടെ തൊഴിൽ എവിടെ ജനാധിപത്യം...മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാർഥം നടത്തുന്ന ജാഥ മൂന്ന്‌ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി താൽക്കാലികമായി സമാപിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ക്യാപ്‌ടനായ ദക്ഷിണ മേഖല ജാഥയാണ്‌ ജില്ലയിൽ എത്തിയത്‌.  ചിന്ത ജെറോം, ആർ ശ്യാമ, ഗ്രീഷ്മ അജയഘോഷ്, സച്ചിൻ ദേവ് എംഎൽഎ, എം ഷാജർ എന്നിവർ അംഗങ്ങളാണ്‌. പേമാരിയും വെള്ളപ്പൊക്കസാധ്യതയും കണക്കിലെടുത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ സജീവമായി സന്നദ്ധ പ്രവർത്തനത്തിനിറങ്ങാനാണ്‌ ജാഥ താൽക്കാലികമായി അവസാനിപ്പിച്ചത്‌. ജില്ലയുടെ വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്‌. 
തിങ്കളാഴ്‌ച രാത്രി ജില്ലയിൽ പ്രവേശിച്ച ജാഥ ചൊവ്വാഴ്‌ച കൊടുമൺ, കോന്നി എന്നിവിടങ്ങളിൽ പര്യടനം നടത്തി റാന്നിയിലാണ്‌ സമാപിച്ചത്‌. 
രക്തസാക്ഷി രാജേഷിന്റെ ഓർമ പുതുക്കിക്കൊണ്ടാണ് കൊടുമണ്ണിലെ പര്യടനത്തിന്‌ തുടക്കമിട്ടത്. വാദ്യഘോഷങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് നൽകിയത്. സംഘാടക സമതി ചെയർമാൻ എ എൻ സലീം, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ തുളസീധരൻ പിള്ള എന്നിവർ ചേർന്ന് സ്വീകരിച്ചു.  പൊതുയോഗത്തിൽ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് രാജ്കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി നിസാം, പ്രസിഡന്റ് എം സി അനീഷ്, കൊടുമൺ ഏരിയ പ്രസിഡന്റ് എബിൻ കുമാർ,  സെക്രട്ടറി സോബി ബാലൻ, ഷാൻ ഹുസൈൻ, രക്തസാക്ഷി എം രാജേഷിന്റെ അമ്മ പ്രസന്നകുമാരി, പന്തളം ഏരിയ സെക്രട്ടറി എസ് സന്ദീപ്, പ്രസിഡന്റ് ശ്രീഹരി, അടൂർ ഏരിയ സെക്രട്ടറി അനസ് മുഹമ്മദ്, പ്രസിഡന്റ് വിഷ്ണുഗോപാൽ എന്നിവർ സ്വീകരിച്ചു. ആർ എസ്എസ് ബന്ധം ഉപേക്ഷിച്ച പറക്കോട് ബൗദ്ധിക് പ്രമുഖായിരുന്നു അജയ് മോഹനനെ സംസ്ഥാന സെക്രട്ടറി ഹാരമണിയിച്ച് സ്വീകരിച്ചു. 
കോന്നിയിൽ കനത്ത മഴയെയും അവഗണിച്ച് ആയിരക്കണക്കിന് യുവതി - യുവാക്കൾ സ്വീകരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. തെയ്യത്തിന്റെയും അമ്മൻകുടത്തിന്റെയും ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ജാഥാംഗങ്ങളെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം സൂരജ് എസ് പിള്ള അധ്യക്ഷനായി.  അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, പ്രസിഡന്റ്‌ എം സി അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം അനീഷ് കുമാർ,ജോബി ടി ഈശോ, സംഗേഷ് ജി നായർ,  എം അഖിൽ,  ജിജോ മോഡി, രേഷ്മ മറിയം റോയി, വി ശിവകുമാർ, മോനിഷ കലേഷ്, ഹരീഷ് മുകുന്ദ്,സി സുമേഷ്, ആർ ശ്രീഹരി എന്നിവർ വേദിയിൽ സന്നിഹിതരായി. 
റാന്നിയിൽ ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ മോഹൻ അധ്യക്ഷനായി. ജാഥാംഗങ്ങളെ കൂടാതെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, സെക്രട്ടറി ബി നിസാം,  സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, ട്രഷറർ അനീഷ് കുമാർ, സിപിഐ എം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻ കുട്ടി, അമൽ ഏബ്രഹാം, ലിപിൻ ലാൽ വർഗീസ്, ജെയ്സൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top