24 April Wednesday
ഷീജക്കെതിരെ അപകീർത്തികരമായ പരാമർശം

മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

മഹിളാ അസോസിയേഷൻ പ്രവർത്തകർ പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം എം ജെ രവി സംസാരിക്കുന്നു

പത്തനംതിട്ട
വനിതാ മാധ്യമ പ്രവർത്തക ഷീജക്കെതിരെ പി സി ജോർജ് നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ടൗൺ സൗത്ത് മേഖലാ കമ്മറ്റി പ്രധിഷേധ പ്രകടനവും യോഗവും നടത്തി. സ്ത്രീത്വത്തെ അപമാനിച്ച പി സി ജോർജിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം അധിക്ഷേപങ്ങൾ നിർത്തേണ്ടതാണെന്നും അല്ലാത്തപക്ഷം 
ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മേഖലാ സെക്രട്ടറി അനിതാ ലക്ഷ്മി അറിയിച്ചു. പ്രതിഷേധയോഗം 
സിപിഐ എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗം എം ജെ രവി ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ അഡ്വ. രേഖാ ജയിൻ അധ്യക്ഷനായി.   ലോക്കൽ കമ്മറ്റിയംഗം പി കെ ജയപ്രകാശ്, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം റഷീദാ ബീവി, ശ്യാമ ശിവൻ, ഷീജ ഷാനവാസ്, ബിന്ദു സുരേഷ്, ഗീത പിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top