18 September Thursday

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് 
ഇന്ന് പതാക ഉയരും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തിരുവല്ല
പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച രാവിലെ പതാക ഉയരും. പതിറ്റാണ്ടുകൾ നീണ്ട  ത്യാഗോജ്വലമായ അവകാശസമര പോരാട്ടങ്ങളിലൂടെ വളർന്ന് കലാലയങ്ങളിലെ അജയ ശക്തിയായി മാറിയ എസ്എഫ്ഐ യുടെ 35–-ാം   ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലം പൂർത്തിയായി.
ശനിയാഴ്ച രാവിലെ 10ന് പാലിയേക്കര സെൻ്റ് ജോർജ് പാരിഷ് ഹാളിലെ   കോടിയേരി ബാലകൃഷ്ണൻ നഗറിൽ  പ്രതിനിധി സമ്മേളനം  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌  എസ് ഷൈജു അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി അമൽ ഏബ്രഹാം റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പി എം ആർഷോ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. വൈകിട്ട് 5ന് എസ്എഫ്ഐ പൂർവ്വകാല നേതൃസംഗമം എസ്എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനം ചെയ്യും. 
  ഞായറാഴ്ച രാവിലെ 10ന് രക്തസാക്ഷി കുടുംബസംഗമം എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌  ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊതുചർച്ച തുടരും. ഉച്ചയ്ക്ക് ശേഷം പൊതുചർച്ചയ്ക്കുള്ള മറുപടിക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. 
സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ബി ഹർഷകുമാർ, അഡ്വ.ആർ സനൽകുമാർ, പി ആർ പ്രസാദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top