26 April Friday

കൊക്കാത്തോട്ടിൽ 
കാട്ടാനയുടെ ജഡം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

 കോന്നി 

കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ നിന്ന്‌ കാട്ടാനയുടെ ജഡം കണ്ടെത്തി. പന്നിപ്പടക്കം കടിച്ചതാകാം മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കൊക്കാത്തോട് കാഞ്ഞിരപ്പാറ വനമേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായമുള്ള കൊമ്പനാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്‌. വനപാലകരാണ്‌ ജഡം കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി വനപാലകരുടെ നിരീക്ഷണത്തിൽ ആയിരുന്നു ആന. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ കരിപ്പാൻതോട് ഫോറസ്റ്റേഷൻ പരിധിയിലാണ് സംഭവം. കോന്നി ഫോറെസ്റ്റ് വെറ്റിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു. പന്നിപ്പടക്കം കടിച്ചതിനെ തുടർന്ന് കീഴ്താടി എല്ലുകൾ, പല്ല് എന്നിവ പൊട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ശ്യാം ചന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top