29 March Friday

കേരം നിറയും 
കേരഗ്രാമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
പത്തനംതിട്ട
തെങ്ങ് കൃഷിയിൽ കർഷകർക്ക്‌ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കേരഗ്രാമം പദ്ധതിക്ക്‌ മികച്ച സ്വീകാര്യത. തെങ്ങ്‌ കൃഷിയെ പരിപോഷിപ്പിക്കാൻ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയുടെ സമഗ്രപരിചരണത്തിനായി സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉൽപ്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം തുടങ്ങി നിരവധിയായ സഹായങ്ങളും നൽകുന്നു.
     തുമ്പമൺ, കവിയൂർ, വള്ളിക്കോട്‌ എന്നിങ്ങനെ മൂന്ന്‌ കേരഗ്രാമങ്ങളാണ്‌ ജില്ലയിൽ ഇത്തവണയുള്ളത്‌. വള്ളിക്കോട്‌ കേരഗ്രാമത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞയാഴ്ച നടന്നു. തുമ്പമണ്ണിന്റെ ഉദ്‌ഘാടനം 13ന്‌ മന്ത്രി പി പ്രസാദ്‌ നിർവഹിക്കും. കവിയൂരിൽ കേരഗ്രാമം പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്‌. പഞ്ചായത്ത്‌തല സമിതികൾ ചേർന്നാണ്‌ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്‌. വിവിധ ആവശ്യങ്ങൾക്കായി കർഷകർക്ക്‌ സബ്‌സിഡിയും പദ്ധതിയുടെ ഭാഗമായി ലഭിക്കും. സംയോജിത പരിചരണമുറകളിൽ തടം തുറക്കുന്നതിനാവശ്യമായ വളങ്ങൾക്കും മറ്റുമുള്ള സബ്‌സിഡി, മണ്ട വൃത്തിയാക്കുന്നതിനാവശ്യമായ കീടനാശിക്കുള്ള സബ്‌സിഡി, തെങ്ങ്‌ കയറ്റയന്ത്രത്തിനും പമ്പ്‌ സെറ്റിനുമുള്ള സബ്‌സിഡി തുടങ്ങി തെങ്ങ്‌ കൃഷിക്കാവശ്യമായ സഹായങ്ങൾ പദ്ധതി മുഖാന്തിരം ലഭിക്കുന്നു. 
രോഗം ബാധിച്ച തെങ്ങുകൾ മുറിച്ച്‌ മാറ്റി പകരം തെങ്ങിൻ തൈകൾ നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്‌. കേരഗ്രാമം പഞ്ചായത്ത്‌തല സമിതികൾക്ക്‌ തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ സഹായങ്ങളും നൽകുന്നു. കൃഷി വകുപ്പിന്റെ മറ്റ്‌ പദ്ധതികളുമായി യോജിപ്പിച്ച്‌ വലിയ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും. ജൈവ വള യൂണിറ്റും പദ്ധതിയുടെ പ്രധാന ഘടകമാണ്‌. ഇത്തരത്തിൽ വിവിധ ഘടകങ്ങൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. ഇതിൽ ഏത്‌ ഘടകം ഓരോ പ്രദേശത്തും നടപ്പിലാക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അതത്‌ പഞ്ചായത്ത്‌ സമിതികളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top