20 April Saturday
ജനകീയ പ്രതിരോധ ജാഥ

തിരുവല്ലയില്‍ സംഘാടക സമിതി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തിരുവല്ലയിൽ സ്വീകരണത്തിനുള്ള സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

 തിരുവല്ല

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ആര്‍എസ്എസ് ഭീഷണിക്കെതിരയും കേരളത്തോട് കാണിക്കുന്ന കേന്ദ്ര അവഗണനയ്ക്കെതിരെയും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍  തിരുവല്ല മണ്ഡലത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. 
 പി കെ ചന്ദ്രാനന്ദൻ സ്‌മാരക ഹാളിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ.ആർ സനൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, ജില്ലാ കമ്മറ്റി അംഗം പി ബി സതീശ് കുമാർ എന്നിവർ സംസാരിച്ചു. 
അഡ്വ. ഫ്രാൻസിസ് വി ആന്റണി (ചെയർമാൻ), അഡ്വ. ആർ സനൽകുമാർ (കൺവീനർ) , പി ബി സതീഷ്കുമാര്‍ (ജോയിന്റ് കണ്‍വീനര്‍), ബിനു വര്‍​ഗീസ് (വൈസ്ചെയര്‍മാന്‍) എന്നിവരും വിവിധ വര്‍​ഗ ബഹുജനസംഘടനാ ഭാരവാഹികളും  ജനപ്രതിനിധികളുമടങ്ങിയ 50 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും  201 അം​ഗ ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു.  
പബ്ലിസിറ്റി ചെയർമാൻ: അഡ്വ. ജനു മാത്യു, കൺവീനർ: സി കെ പൊന്നപ്പൻ, സ്റ്റേജ് ആന്റ്  ഡെക്കറേഷൻ: ചെയർമാൻ - കെ ബാലചന്ദ്രന്‍, കൺവീനർ: സി എന്‍ രാജേഷ്, കലാപരിപാടികൾ: ചെയർമാൻ അഡ്വ.സുധീഷ് വെൺപാല, കൺവീനർ - ടി എ റെജി കുമാർ, റെഡ് വളണ്ടിയര്‍: ചെയർമാൻ അഡ്വ.ആർ മനു -, കൺവീനർ -  എം സി അനീഷ് കുമാർ.   റിസപ്ഷൻ: ചെയർമാൻ - ബിനിൽകുമാർ, കൺവീനർ - അഡ്വ.ആർ രവി പ്രസാദ് എന്നീ സബ്‌ കമ്മിറ്റികളും രൂപീകരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‍ ക്യാപ്റ്റനായ ജാഥ ഫെബ്രുവരി 20ന് കാസർകോടുനിന്ന് തുടങ്ങും. മാർച്ച് 13ന് പകല്‍ മൂന്നിനാണ്  തിരുവല്ലയിൽ എത്തുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top