23 April Tuesday

തണ്ണിത്തോട് ടൂറിസം സ്‌പോട്ടാകും

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
തണ്ണിത്തോട് 
സംസ്ഥാന ടൂറിസം വകുപ്പ്  പഞ്ചായത്തുകളിൽ ടൂറിസം ഉറപ്പ് വരുത്തുന്നു. പഞ്ചായത്തുക്കളെ പ്രധാന ടൂറിസം കേന്ദ്രങ്ങളായി ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി തണ്ണിത്തോട് പഞ്ചായത്തിലെ  മണ്ണിറയും, പൂച്ചക്കുളത്തേയും നവീകരിക്കുന്നു. 
മണ്ണിറ വെള്ളച്ചാട്ടം പദ്ധതിയിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും  സമയബന്ധിതമായി ഡിപിആർ പൂർത്തീകരിച്ച് നൽകുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. 
പദ്ധതി നിഷ്ക്രിയമാവുമെന്ന് സ്ഥിതിയിൽ  തണ്ണിത്തോട് പഞ്ചായത്തിലെ ഇടതുപക്ഷ  മെമ്പർമാർ മുൻകൈയെടുത്ത്  പൂച്ചക്കുളം വെള്ളച്ചാട്ടം തണ്ണിത്തോട്ടിലെ പ്രധാന ടൂറിസം സ്പോട്ടായി നവീകരിക്കുന്നതിന് ആവശ്യമായ പദ്ധതി സംബന്ധിച്ച്‌ മന്ത്രി മുഹമ്മദ്‌ റിയാസിനെ നേരിൽ കണ്ട്‌ ബോധ്യപ്പെടുത്തിയിരുന്നു. നാലാം  വാർഡ് മെമ്പർ  കെ ജെ ജെയിംസ്, സുഭാഷ്  എന്നിവരാണ്‌ മന്ത്രിയുമായി പദ്ധതിയെക്കുറിച്ച്  സംസാരിച്ചത്‌. 
ടൂറിസം വകുപ്പിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകുകയും ചെയ്തു.  പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്‌. പ്രദേശവാസികളുടെ സഹായത്താൽ പദ്ധതി പ്രദേശം കാട് വെട്ടിതെളിച്ച് വൃത്തിയാക്കുകയും ചെയ്തു. പൂച്ചക്കുളം തേനരുവി ടൂറിസം  പദ്ധതിയുടെ  ഡിപിആർ റിപ്പോർട്ട്  മൂന്നാം വാർഡ് മെമ്പർ സുലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ തയ്യാറാക്കി തണ്ണിത്തോട് പഞ്ചായത് പ്രസിഡന്റ്‌ കെ എ കുട്ടപ്പന് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top