20 April Saturday

വാക്‌സിൻ ഒരു ഡോസും 
എടുക്കാതെ 59 പേർ; 43 അധ്യാപകർ, 16 അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
പത്തനംതിട്ട > ജില്ലയിൽ വാക്‌സിനെടുക്കാത്ത അധ്യാപകരുടെയും സ്‌കൂൾ ജീവനക്കാരുടെയും കണക്കെടുപ്പ്‌ നടത്തിയപ്പോൾ ഒരു ഡോസ്‌ വാക്‌സിൻ പോലും സ്വീകരിക്കാത്തവർ 59. ഇതിൽ 43 അധ്യാപകരും 16 അനധ്യാപക ജീവനക്കാരുമുണ്ട്‌. 
 
57 പേർ ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാത്തവരാണ്‌. രണ്ടുപേർ മതപരമായ കാരണങ്ങൾ കാണിച്ചിട്ടുണ്ട്‌. ഇവർക്ക്‌ വാക്‌സിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ  ശ്രമം നടക്കുന്നതായി ഡിഎംഒ എൽ അനിതകുമാരി പറഞ്ഞു. നിർബന്ധിച്ച്‌ എടുപ്പിക്കാനാവില്ല. ആവശ്യകത ബോധ്യപ്പെട്ട്‌ ഇവർ സ്വയം മുന്നോട്ട്‌ വരേണ്ടതുണ്ട്‌. 
 
വാക്‌സിനെടുക്കാത്ത അധ്യാപകർ സ്വന്തം ചെലവിൽ ആഴ്‌ചതോറും ആർടിപിസിആർ പരിശോധന നടത്തണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ നിർദേശമുണ്ട്‌. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കൂടുതൽ അപകടകാരിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ്‌ വാക്‌സിനേഷൻ കൂടുതൽ ശക്തമാക്കുന്നത്‌.
 
വാക്‌സിനെടുക്കാത്ത അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഭീഷണി ഉയർത്തുന്നത്‌ വിദ്യാർഥികൾക്കാണ്‌. ഇത്‌ അനുവദിക്കാനാവില്ലെന്ന നിലപാടാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത്‌. ഇതുവരെ വാക്‌സിനെടുക്കാത്തവർക്ക്‌ ഇനി രോഗം വന്നാൽ സൗജന്യ ചികിത്സ ലഭ്യമാക്കില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്‌.
 
അതേസമയം രണ്ടാം ഡോസ്‌ എടുക്കാത്തവരെ കണ്ടെത്തി പൂർത്തിയാക്കുന്ന ക്യാമ്പയിൻ ജില്ലയിൽ നടക്കുകയാണ്‌. 52433 പേർ കോവിഷീൽഡ്‌ രണ്ടാം ഡോസ്‌ എടുക്കാനുണ്ട്‌. കോവാക്‌സിൻ രണ്ടാം ഡോസ്‌ സ്വീകരിക്കാനുള്ളത്‌ 270 പേരാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top