25 April Thursday

പഠനാവസരം ഉറപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
പത്തനംതിട്ട
ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടി അന്തിമ ഘട്ടത്തിലായപ്പോൾ  ഭൂരിഭാ​ഗം കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ സാധിച്ചു. അൺഏയ്ഡഡ് ഉൾപ്പെടെ ജില്ലയിലെ 83 സ്കൂളിലെ  ഭൂരിഭാ​ഗം  സ്കൂളിലും  പ്രവേശന നടപടി പൂർത്തിയായി. ഉൾപ്രദേശങ്ങളിലെ ഏതാനും സ്കൂളിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാ​ഗങ്ങളിലാണ് ഏതാനും ഒഴിവുള്ളത്.  ഇത്തവണ ജില്ലാന്തര മാറ്റങ്ങൾ  നടന്നിട്ടില്ല. ഏതാനും ദിവസത്തിനകം  ജില്ലാന്തര മാറ്റവും നടക്കും. തുടർന്ന് മൂന്നാം അലോട്ട്മെന്റും ഇറങ്ങും.  ഏതാനും ദിവസത്തിനകം നടപടികൾ പൂർത്തിയാകും. 
ആദ്യ അലോട്ട്മെന്റ്‌  അറിയാതെ പോയവരിൽ ചിലർക്ക് രണ്ടാം അലോട്ടമെന്റ്‌ സമയത്തും പ്രവേശനം നേടാന്‍  സാധിച്ചില്ല.  അവർക്കായി മൂന്നാം അലോട്ട്മെന്റ്‌ ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതോടെ ജില്ലയിൽ കഴിഞ്ഞ അധ്യയന വർഷം  പത്താംക്ലാസ് വിജയിച്ചവരിൽ ആർക്കും  ഉപരിപഠന അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകില്ല.  കഴിഞ്ഞ തവണയും അർഹരായ എല്ലാവർക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടും ജില്ലയിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു.  83 സ്കൂളിലായി 12,900 സീറ്റാണ് കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്.  ഓരോ ക്ലാസ്സിൽ അമ്പതു കുട്ടികൾ വീതം. ഇത്തവണ അത് 60 കുട്ടികളായി ഉയർത്തിയിരുന്നു. അതിനാൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കാനും  പറ്റി.  
എസ്എസ്എൽസിക്ക് ശേഷം കുറെ കുട്ടികൾ വിഎച്ച്എസിസിക്കും മറ്റു ചിലർ പോളിടെക്‌നിക്കിനും ചേർന്നു.  ജില്ലയിൽ 27 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നാല് പോളിടെക്‌നിക്കും ഉണ്ട്.  മൂന്നാം അലോട്ട്മെന്റ്‌ വരുന്നതോടെ  ഇഷ്ട വിഷയം ആവശ്യപ്പെട്ട് ലഭിക്കാതിരുന്ന  വിരലിലെണ്ണാവുന്ന കുട്ടികൾക്കും പ്രവേശനം  ഉറപ്പാകും.  എന്നാലും ജില്ലയിലെ സ്കൂളുകളിൽ സീറ്റ് വേക്കന്‍സി  ഉണ്ടാകും. കഴിഞ്ഞ വർഷവും പ്രവേശന നടപടിക്ക് ശേഷം വേക്കൻസി ഉണ്ടായിരുന്നു. 12, 900 സീറ്റിൽ 11, 969ലാണ്  പ്രവേശനം നടന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top