തിരുവല്ല
പവിത്രമായിരുന്ന കുടുംബ ബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വേദനാജനകമാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ലോക വയോജനദിനത്തോടനുബന്ധിച്ചു കെപിവി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരുതൽ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എങ്ങനെയും സ്വത്ത് സമ്പാദിക്കാനുള്ള വ്യഗ്രതയിൽ കുടുംബ ബന്ധങ്ങളെല്ലാം വിസ്മരിച്ച് രക്ഷിതാക്കളെ അനാഥാലയങ്ങളിലാക്കുന്ന മക്കൾ സമൂഹത്തിൽ വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കെപിവി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ പി വിജയൻ അധ്യക്ഷനായി. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ സാന്ത്വന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം കെ ജെ സലിം സഖാഫി എന്നിവർ പ്രഭാഷണം നടത്തി.
ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ.പുനലൂർ സോമരാജൻ, എം പി ഗോപാലകൃഷ്ണൻ, തിരുവാറ്റാ നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ പി ഉദയഭാനു, ഡിസിസി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സിപിഐ ജില്ലാസെക്രട്ടറി എ പി ജയൻ, ബിജെപി ജില്ലാപ്രസിഡന്റ് വി എ സൂരജ്, സിപിഐ എം ജില്ലാസെക്രട്ടേറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, തമ്പാൻ തോമസ് ട്രസ്റ്റ്, മധു പരുമല, ഈപ്പൻ കുര്യൻ, അനീഷ് ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഡിഐജി എം സി സാബു, ഡോ.എം മിഥുൻ ശ്വാസകോശ, ഡോ.സൂസൻ തര്യൻ എന്നിവർ ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..