കോന്നി
കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിന്റെ ധനശേഖരണാർദ്ധം സംഘടിപ്പിച്ച സാന്ത്വം മെഗാ സ്റ്റേജ് ഷോ കാണികൾക്ക് കലാവിരുന്നൊരുക്കി.
പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സാന്ത്വന സൗഹൃദ സംഗമം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.
ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷനായി. കലാസന്ധ്യ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ രാജേഷ് കൃഷ്ണയെ ചടങ്ങിൽ ഡോ.തോമസ് ഐസക് ആദരിച്ചു.
മികച്ച പാലിയേറ്റിവ് സോണൽ കമ്മിറ്റിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും സ്നേഹാലയത്തിലെ ആരോഗ്യ പ്രവർത്തകരെ കലക്ടർ ദിവ്യ എസ് അയ്യരും മികച്ച പാലിയേറ്റിവ് വളണ്ടിയറെ പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനുവും ആദരിച്ചു. ചലച്ചിത്ര താരം നിഖില വിമൽ, ജില്ലാ പൊലീസ് ചീഫ് വി അജിത് എന്നിവർ മുഖ്യാതിഥികളായി. മുൻ എംഎൽഎ രാജു ഏബ്രഹാം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എൻ ശശിധരൻ നായർ, പി ജെ അജയകുമാർ, ജിജോ മോഡി, ആർ മോഹനൻ നായർ, എൻ നവനിത്ത്, വർഗ്ഗീസ് ബേബി, എസ് എൻഡിപി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ, റവ.ജോർജ് ഡേവിഡ് എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ ജി ബിനു കുമാർ നന്ദിയും പറഞ്ഞു. സിനിമാ താരം സ്വാസിക, ഗായകൻ വിധു പ്രതാപ് തുടങ്ങിയവർ അണിനിരന്ന കലാവിരുന്ന് മികച്ച അഭിപ്രായം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..