29 March Friday

ഒട്ടും തെറ്റാതെ തെറ്റിപ്പഴം വന്നു; കാണാനാളില്ലാതെ

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021

നെടുംകുന്ന് മലയ്‌ക്ക്‌ മുകളിൽ പഴുത്ത് പാകമായ തെറ്റിപ്പഴം

അടൂർ
തെറ്റിപ്പഴവും മുള്ളിപ്പഴവും പറിച്ചു നടന്ന തലമുറ ഇന്നില്ല. നെടുംകുന്ന്‌ മലയുടെ നെറുകയിൽ പഴുത്ത്‌ പാകമായി നശിച്ചുപോകുന്നത്‌ എണ്ണിയാൽ തീരാത്ത തെറ്റിപ്പഴം. പണ്ടൊരു കാലത്ത് മലയുടെ മുകളിൽ പഴുത്ത് നിൽക്കുന്ന തെറ്റിപ്പഴവും മുള്ളിപ്പഴവും പറിച്ചു നടന്നവർ വാർധക്യത്തിലായതോടെ ആരും എത്താറില്ല. ഇടക്ക്‌ പക്ഷികൾ മാത്രം ഇവ കഴിക്കാനെത്തും. 
സൂര്യോദയവും അസ്‌തമനവും ശാസ്‌താംകോട്ട കായലും മലമുകളിൽനിന്ന്‌ പണ്ട്‌ കാണാനാവുമായിരുന്നു.  ഇതെല്ലാം റബർ മരങ്ങളാൽ മറഞ്ഞു. 
തെരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രചാരണത്തിനായി നെടുംകുന്ന് മലയിൽ കയറി മുദ്രാവാക്യം മുഴക്കിയതും പഴങ്കഥയായി. ശുദ്ധവായുവിന്റെയും ശുദ്ധജലത്തിന്റെയും കാര്യത്തിൽ സമൃദ്ധിയുള്ള ഈ പ്രദേശം ടൂറിസ്റ്റ് വികസനം സ്വപ്നം കണ്ട് കഴിയുകയാണ്. നെടുംകുന്ന് ടൂറിസം പദ്ധതിക്കായി കഴിഞ്ഞ സർക്കാർ മൂന്നുകോടി രൂപ ബജറ്റിൽ നീക്കിവെച്ചിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽനിന്ന്‌ വേണ്ട നടപടി ഉണ്ടാകാത്തതിനാൽ പദ്ധതി എങ്ങുമെത്തിയില്ല. ഓണക്കാലത്ത് പൂവിളികൾ മുഴങ്ങിയ പ്രകൃതി സൗന്ദര്യം നിറഞ്ഞ മലഞ്ചരിവിൽ നിശബ്ദത തളം കെട്ടി നിൽക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top