പത്തനംതിട്ട
ചിറ്റാര്‍ കുടപ്പനയിൽ വനംവകുപ്പിന്റെ കസ്‌റ്റഡിയിലിരിക്കെ യുവകര്‍ഷകനായ മത്തായി മരിക്കാനിയായ സാഹചര്യം മലയോര മേഖലയില്‍ ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന് മലയോര കർഷക സംഘടനയായ എം-ഫാമും, കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗവും പറഞ്ഞു.
മത്തായിയെ കസ്‌റ്റഡിയിലെടുത്തതും ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഹാജരാക്കാതിരുന്നതും സംഘത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും ഇല്ലാതിരുന്നതും നിയമലംഘനമാണ്. സംഭവം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ ബന്ധപ്പെട്ടവരെ അറസ്‌റ്റ് ചെയ്യാനോ പൊലീസിനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മത്തായിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പോരാട്ടത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എംഫാം സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ, കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, സെക്രട്ടറി കുഞ്ഞുമോന്‍ കെങ്കിരേത്ത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..