26 April Friday
എ കെ ജി സെന്ററിന്‌ നേരെ ബോംബാക്രമണം

അലയടിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം

 പത്തനംതിട്ട

എ കെ ജി സെന്ററിനുനേരെ വ്യാഴാഴ്ച അർധരാത്രി നടന്ന ബോംബാക്രമണത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം അലയടിച്ചു. എങ്ങും   പ്രകടനങ്ങളും യോഗങ്ങളും ചേർന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതിഷേധങ്ങളിൽ പങ്കാളികളായി. 
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് കൂടിയായ എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണ വാർത്തയറിഞ്ഞ വ്യാഴാഴ്ച അർധരാത്രി  തന്നെ പത്തനംതിട്ട, തിരുവല്ല അടക്കം വിവിധ കേന്ദ്രങ്ങളി‍ൽ ഡിവൈഎഫ്ഐയുടെയും പാർടിയുടെയും നേതൃത്വത്തിൽ പ്രതിഷേധവുമായി  നൂറുകണക്കിനാളുകൾ തെരുവുകളിലിറങ്ങി. പന്തം കൊളുത്തി എങ്ങും പ്രകടനവും യോ​ഗവും നടന്നു.
സംഭവം കേട്ടറിഞ്ഞവർ ആരുടെയും നിർദേശമില്ലാതെ ചെങ്കൊടിയുമേന്തി  പ്രതിഷേധത്തിൽ പങ്കാളികളായി. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കേന്ദ്ര ഓഫീസിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന മുദ്രാവാക്യം നാടാകെ അലയടിച്ചു. ഏരിയ, ലോക്കൽ, ബ്രാ‍ഞ്ച് തലത്തിൽ വരെ പ്രകടനവും യോ​ഗവും നടന്നു. 
അക്രമം നടത്തി ജനശ്രദ്ധ തിരിച്ചുവിട്ട്, സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ്  യുഡിഎഫ് ശ്രമം.  നാടിന്റെ  സമസ്തമേഖലയിലും വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുമാണ് കോൺഗ്രസും കൂട്ടാളികളും ശ്രമിക്കുന്നത്. രാഷ്ട്രീയ എതിരാളികളിൽ പ്രകോപനം സൃഷ്ടിച്ച്  നാട്ടിൽ കലാപത്തിന് വിത്ത് പാകാനുള്ള കോൺ​ഗ്രസ് ബിജെപി ശ്രമത്തിന് ഇടതുപക്ഷ മനസ്സ് കൂട്ടുനിൽക്കില്ലെന്ന് ഉറക്കെ പറയുന്നതായി പ്രതിഷേധ പ്രകടനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top