19 April Friday

ആറന്മുളയിൽ അ​ഗ്നിരക്ഷാ 
സ്റ്റേഷൻ -വേഗത്തിലാക്കണം: 
വികസന സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
ആറന്മുള
ആറന്മുളയിൽ  അ​ഗ്നിരക്ഷാ സേന സ്റ്റേഷന്‍  സ്ഥാപിക്കുന്നതിന്   നടപടി വേഗത്തിലാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി  ആവശ്യപ്പെട്ടു. കോഴഞ്ചേരി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ആർആർഎഫ് ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തന രഹിതമായതിനാൽ കോഴഞ്ചേരി സ്റ്റേഡിയത്ത്  പ്ലാസ്റ്റിക്ക് കുന്നുകൂടി കിടക്കുന്നതിന് പരിഹാരം കാണണം. കുടിവെളള പദ്ധതികൾക്ക്  റോഡ് കുഴിച്ചത് പൂർവസ്ഥിതിയിലാക്കണം.
പത്തനംതിട്ട അറേബ്യൻ ജൂവലറിയുടെ സമീപത്തെ  അനധികൃത വാഹന പാർക്കിങിനും  പരിഹാരം കാണണം. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം.  അക്ഷയ കേന്ദ്രങ്ങളിൽ ഏകീകൃതമായി ഫീസ് ഈടാക്കുകയും സർട്ടിഫിക്കറ്റിന്റെ ഫീസ് സംബന്ധമായ ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്യണം. 
തുണിക്കടകളിൽ ജീവനക്കാർക്ക് ആവശ്യമായ കസേരകളും ടോയ്ലറ്റ് സംവിധാനവും ഉറപ്പാക്കണം. ഓമല്ലൂർ - പരിയാരം റോഡിൽ ഓടകൾക്കു മുകളിൽ സ്ലാബ് ഇടാത്തതിനാൽ അപകട സാധ്യതയ്ക്ക്  പരിഹാരം കാണണം. കെഎസ്ആർടിസി പത്തനംതിട്ട എൻക്വയറി കൗണ്ടറിലെ ഫോൺ  പ്രവർത്തനക്ഷമമാക്കണമെന്നും  യോഗത്തിൽ ആവശ്യപ്പെട്ടു.  
പത്തനംതിട്ട  ന​ഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ കോഴഞ്ചേരി  പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top