25 April Thursday

പരാതി പരിഹാരമാണ് ലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

 പത്തനംതിട്ട

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്  നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന്   കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പ് മേധാവികളുടെ പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. അദാലത്തിന്റെ ലക്ഷ്യം പരാതി ശേഖരണം അല്ല. അദാലത്ത് ദിവസം കൃത്യമായ പരിഹാര നടപടി  ജനങ്ങൾക്ക് നൽകാൻ സാധിക്കണം. 
ഏപ്രിൽ 15 വരെ അദാലത്തിന്റെ ആദ്യഘട്ടമായ പരാതി സമാഹാരണവും രണ്ടാം ഘട്ടം പരാതി നടപടിയും മൂന്നാം ഘട്ടം മന്ത്രിമാരുടെ സന്നിധ്യത്തിൽ അദാലത്തുമാണ്. പരാതി വരുമ്പോൾ തന്നെ സമഗ്രമായി പരിശോധിച്ച് നടപടി  സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു.
അദാലത്തിനുള്ള നടപടി ഓരോന്നും ഒരു മാസത്തിൽ പൂർത്തിയാക്കി  സമയ ബന്ധിതമായി പരിഹാരം കണ്ടെത്തി അദാലത്ത് ദിവസം അവതരിപ്പിക്കണം.  പരാതി ലഭിച്ചു തുടങ്ങുന്ന ദിവസം  അദാലത്ത് നടപടി  ആരംഭിക്കും. അതിനാൽ പരാതികൾ എത്തുന്നതനുസരിച്ച് സമഗ്രമായി പരിശോധിക്കണം.
  അദാലത്ത് ദിവസം കൃത്യമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തഹസിൽദാർമാരുടെ  നേതൃത്വത്തിൽ രൂപരേഖ തയാറാക്കണം.  
ജനങ്ങൾക്ക് ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ  നല്‍കാം.  പരാതികൾ ഓൺലൈനായി സ്വീകരിക്കുന്നതും തുടർ നടപടികൾ സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top