26 April Friday
ജനദ്രോഹ കേന്ദ്രബജറ്റ്‌

ജില്ലയോടും കണ്ണടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പത്തനംതിട്ട നഗരത്തിൽ നടത്തിയ 
പ്രകടനം

 പത്തനംതിട്ട

ലോക ശ്രദ്ധയാകർഷിച്ച  തീർഥാടന കേന്ദ്രമായ ശബരിമലയുൾപ്പെടുന്ന ജില്ലയ്ക്ക് കേന്ദ്രബജറ്റിൽ സഹായമൊന്നുമില്ല. റബറടക്കമുള്ള മലയോര മേഖലയിലെ കാർഷിക മേഖലയ്ക്കും ​ഗുണകരമായ പദ്ധതികളൊന്നും ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിലില്ല.   
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ചവർ അതേക്കുറിച്ച് മിണ്ടുന്നില്ല.  തെരഞ്ഞെടുപ്പുകാലത്ത് ശബരിമലയുമായി ബന്ധപ്പെട്ട് കോലാഹലമുണ്ടാക്കിയവർ ക്ഷേത്രവികസനത്തിന്  പ്രത്യേക പദ്ധതികളോ പാക്കേജുകളോ ബജറ്റിൽ  ഉൾപ്പെടുത്തിയില്ല. തുടങ്ങിയിടത്തു നിർമാണം നിലച്ച ശബരി റെയിൽ പദ്ധതി തന്നെ  ഇല്ലാതാവുന്ന നയമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തുടരുന്നത്. ഇത്തവണ പദ്ധതിക്ക് കൂടുതൽ തുക നീക്കിവയ്ക്കുമെന്നും നിർമാണ അം​ഗീകാരം നൽകുമെന്നും ഏവരും പ്രതീക്ഷിച്ചു. 
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൊതുപങ്കാളിത്തത്തോടെ നിർമിക്കാൻ തീരുമാനിച്ചതാണ് ശബരി  റെയിൽ പദ്ധതി. പദ്ധതി രൂപീകൃതമായിട്ട്  വർഷങ്ങളായെങ്കിലും ബിജെപി  സർക്കാർ അധികാരത്തിൽ വന്നശേഷം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന്  നടപടിയൊന്നും എടുത്തില്ല. 
പദ്ധതിക്ക് എൽഡിഎഫ് നേതൃത്വത്തിൽ സംസ്ഥാന സർക്കാരാണ് കൂടുതൽ പണമനുവദിച്ച്  പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്നത്. കേന്ദ്രാനുമതി ഇല്ലാതെ  പദ്ധതി പുനരാരംഭിക്കാനും സാധിക്കില്ല. എസ്റ്റിമേറ്റ് പുതുക്കി   കേന്ദ്രത്തിന് നൽകാൻ ആവശ്യപ്പെട്ടപ്പോൾ എന്തെങ്കിലും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അതും വെറുതെയായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top