19 April Friday
മുന്നേറ്റം
പദ്ധതി

കുട്ടികൾക്ക് ലഘുഭക്ഷണ 
വിതരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

സ്‌കൂൾ വിദ്യാർഥികൾക്കുള്ള ലഘുഭക്ഷണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്യുന്നു

 കോഴഞ്ചേരി 

ജില്ലയെ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച സ്‌കൂൾ വിദ്യാർഥികൾക്കുള്ള "മുന്നേറ്റം' പദ്ധതിയുടെ ഭാഗമായുള്ള ലഘുഭക്ഷണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്‌തു.  
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് സ്കൂൾ സമയത്തിന് മുമ്പോ ശേഷമോ അധിക ക്ലാസ് എടുത്ത് പഠനത്തിൽ മുന്നിലെത്തിക്കുന്ന പദ്ധതിയാണ് മുന്നേറ്റം. ഇതിന്റെ ഭാഗമായി പഠിക്കാനെത്തുന്ന കുട്ടികൾക്കാനണ് ലഘു ഭക്ഷണം നൽകുന്നത്. ചെലവ് ജില്ലാ പഞ്ചായത്താണ് വഹിക്കും. കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, കോഴഞ്ചേരി എഇഒ അനിത, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് പി ജി ആനന്ദൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ആശാ തോമസ്,  സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് റോയ് മാത്യു എന്നിവർ സംസാരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top