19 April Friday
പ്രക്ഷോഭം ശക്തമാക്കും

ലോട്ടറി തൊഴിലാളികള്‍ 
ജില്ലാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
പത്തനംതിട്ട
വിവിധ ആശ്യങ്ങളുന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആൻഡ്  സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ലോട്ടറി ഓഫീസിലേക്ക്  മാർച്ച്  നടത്തി.   വെട്ടിക്കുറച്ച കമീഷൻ പുന: സ്ഥാപിക്കുക,  ക്ഷേമനിധി ആനുകുല്യങ്ങൾ വർധിപ്പിക്കുക, ക്ഷേമനിധി ഓഫീസിലും ലോട്ടറി ഓഫീസിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ബോണസ് വിതരണത്തിലെ അപാകത  പരിഹരിക്കുക തുടങ്ങിയ ആശ്യങ്ങളാണുന്നയിച്ചത്‌. 
സിഐടിയു  ജില്ലാ സെക്രട്ടറി പി  ബി ഹർഷകുമാർ  ഉദ്‌ഘാടനം ചെയ്തു.  എം എസ് രാജശേഖരൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം വി സഞ്ജു, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ,  ഭാരവാഹികളായ കെ പ്രകാശ് ബാബു, പി ബി ബിജു, എം ജോൺസൺ, കെ എസ് സന്തോഷ് കുമാർ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top