20 April Saturday

91 രോഗികൾ, 216 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
പത്തനംതിട്ട
ജില്ലയിൽ തിങ്കളാഴ്‌ച 91 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തുനിന്നു വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 85 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 20272 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 16398 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  
ജില്ലയിൽ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. രണ്ടു മരണങ്ങളും മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ കാരണമാണ്. 1) നവംബർ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (70) 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
2) നവംബർ 15ന് രോഗബാധ സ്ഥിരീകരിച്ച വളളിക്കോട് സ്വദേശി (67) 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 105 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 19 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ മൂലം മരണമടഞ്ഞിട്ടുണ്ട്.
തിങ്കളാഴ്‌ച 216 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18177 ആണ്. ജില്ലക്കാരായ 1971 പേർ രോഗികളായുണ്ട്. ഇതിൽ 1828 പേർ ജില്ലയിലും 143 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ 3567 കോണ്ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2577 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തിയ 4176 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിങ്കളാഴ്‌ച തിരിച്ചെത്തിയ 73 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 126 പേരും ഇതിൽ പെടുന്നു. ആകെ 10320 പേർ നിരീക്ഷണത്തിലാണ്. 2163 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top