25 April Thursday
പികെഎസ്‌ ജാഥയ്‌ക്ക്‌ ഉജ്വല വരവേൽപ്പ്‌

ചരിത്രമാകാൻ ഈ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

പികെഎസ് സംസ്ഥാന ജാഥാംഗങ്ങളെ ആറന്മുളയിലെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു

 പത്തനംതിട്ട

എല്ലാവർക്കും വീട്, എല്ലാവർക്കും ഭൂമി, സ്വകാര്യ മേഖലയിൽ സംവരണം എന്നീ മുദ്രാവാക്യങ്ങളുയർത്തി 3ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചരണാർഥം സംസ്ഥാനമാകെ പര്യടനം നടത്തുന്ന പികെഎസ് സംസ്ഥാന ജാഥയ്ക്ക് ജില്ലയിൽ ഗംഭീര വരവേൽപ്പ് നൽകി. വെള്ളി രാവിലെ 10ന് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ തിരുവല്ലയിലെത്തിയ ജാഥയെ സിപി ഐഎം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ജാഥാ ക്യാപ്‌റ്റൻ കെ സോമപ്രസാദിനെ ഷാളണിയിച്ച് സ്വീകരിച്ചു.
 ജാഥാ ക്യാപ്‌റ്റനെയും വൈസ് ക്യാപ്‌റ്റൻ വണ്ടിത്തടം മധു, മാനേജർ വി ആർ ശാലിനി, ജാഥാംഗം ശാന്തകുമാരി എംഎൽഎ, എസ്‌ അജയകുമാർ, സി കെ ഗിരിജ എന്നിവരെയും തുറന്ന ജീപ്പിൽ ആനയിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനും ജാഥാംഗങ്ങളും സ്വീകരണത്തിന്‌ നന്ദി പറഞ്ഞു. ബഹുജന സംഘടനകൾ ജാഥയ്‌ക്ക്‌ അഭിവാദ്യമർപ്പിക്കനെത്തി. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, പികെഎസ് ജില്ലാ സെക്രട്ടറി കെ കുമാരൻ, പ്രസിഡന്റ്‌ കെ എം ഗോപി എന്നിവരും സ്വീകരണത്തിനെത്തി. തിരുവല്ലയിലെ സ്വീകരണ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി. സി എൻ രാജേഷ്, ടി അജിത് കുമാർ എന്നിവർ സംസാരിച്ചു. 
ആറന്മുള ഐക്കര ജങ്‌ഷനിലെ സ്വീകരണയോഗത്തിൽ സംഘാടകസമിതി ചെയർമാൻ ടി വി സ്‌റ്റാലിൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ എം ഗോപി, എ പത്മകുമാർ, ആർ അജയകുമാർ, പി ബി സതീഷ്‌കുമാർ, എം ജി സുകുമാരൻ, പി ഗോപി, ബിജു പി രവി, സി ടി വിജയാനന്ദ്, കെ ബാബുരാജ്, പി ബി അഭിലാഷ്, ജി വിജയൻ, അഡ്വ. സി ടി വിനോദ്, പി കെ സുബീഷ്‌കുമാർ എന്നിവർ സംസാരിച്ചു. 
പത്തനംതിട്ടയിൽ ജാഥയെ സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രദീപ് മാലയിട്ട് സ്വീകരിച്ചു. യോഗത്തിൽ പി ആർ പ്രദീപ് അധ്യക്ഷനായി. പികെഎസ് ഏരിയ സെക്രട്ടറി വി വി വിനോദ്, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സജികുമാർ, കെ കുമാരൻ, കെ എം ഗോപി, വി ജി ശ്രീവിദ്യ, സി എൻ രാജേഷ്, പി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
പന്തളത്തെ സ്വീകരണ പരിപാടിയിൽ ആർ ജ്യോതികുമാർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ അഡ്വ. കെ സോമപ്രസാദ്, ജാഥാംഗം സി കെ ഗിരിജ, അഡ്വ. ശാന്തകുമാരി, എം കെ മുരളീധരൻ, വി കെ മുരളി, ലസിതാ നായർ, രാധാ രാമചന്ദ്രൻ, എസ് അരുൺ എന്നിവർ സംസാരിച്ചു. 
കൊടുമൺ ചന്ത മൈതാനിയിൽ ചേർന്ന സ്വീകരണസമ്മേളനം ജാഥാ ക്യാപ്‌റ്റൻ അഡ്വ. കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി ജി മോഹനൻ അധ്യക്ഷനായി. കൺവീനർ കെ ചന്ദ്രബോസ്, ജാഥാംഗങ്ങളായ അഡ്വ.കെ ശാന്തകുമാരി എം എൽ എ, സി കെ ഗിരിജ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരൻ, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, കെ എം ഗോപി, കെ കുമാരൻ, കെ എസ് കെ ടിയു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ, സി സി ചന്ദ്രൻ, കെ അഭിലാഷ് എന്നിവർ സംസാരിച്ചു.
അടൂർ കെഎസ്ആർടിസി കോർണറിൽ നടന്ന സമാപന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ് മനോജ് അധ്യക്ഷനായി. സിഐ ടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, ദേശീയ കൗൺസിലംഗം ആർ ഉണ്ണികൃഷ്ണപിള്ള, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു,  പികെഎസ്‌ ഏരിയ പ്രസിഡന്റ് എ ആർ അജീഷ് കുമാർ, സെക്രട്ടറി കെ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top