18 September Thursday
കായിക മനസുണർന്നു

ഇരവിപേരൂരിലും ഒളിമ്പിക്സ് വിളംബരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ഇരവിപേരൂരിൽ നടത്തിയ ഒളിമ്പിക്സ് വിളമ്പര റാലി സെന്റ് ജോൺസ് എച്ച്എസ്എസ് ഗ്രൗണ്ടിൽ എത്തിയപ്പോൾ

ഇരവിപേരൂർ.
ഒളിമ്പിക്സ് വിളംബരം ഏറ്റെടുത്ത് ഇരവിപേരൂരിലെ കുട്ടികൾ. ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും ഇരവിപേരൂർ പഞ്ചായത്തും സെന്റ്ജോൺസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ ടി ചാക്കോ, അന്തർ ദേശീയ വെറ്ററൻസ് താരം റജീൻ ഏബ്രഹാം,  ഫുട്ബോൾ കോച്ച്‌ രഞ്ജി കെ ജേക്കബ് എന്നിവർ  പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പിള്ള, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ പ്രകാശ് ബാബു, സ്കൂൾ പ്രിൻസിപ്പാൾ അന്നമ്മ രഞ്ജിനി ചെറിയാൻ, ഹെഡ്‌മാസ്റ്റർ സ്റ്റീഫൻ ജോർജ് എന്നിവരിൽ നിന്നും ഏറ്റു വാങ്ങിയ  ദീപശിഖയുമായി കായിക താരങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ഘോഷയാത്ര  സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. 
അഞ്ചു വയസ്സുകാരി കബനി കാർത്ത്യായനിയും ചേട്ടന്മാരായ ഭഗത് എസ് വസുദേവും ജഗത് എസ് വസുദേവും ചേർന്ന് നടത്തിയ യോഗ പ്രദർശനവും ആറ് ദേശീയ മെഡലുകൾ ഉൾപ്പെടെ ജില്ലക്ക് സമ്മാനിച്ച ഭരത് രാജിന്റെ നേതൃത്വത്തിൽ അൻപതിലധികം കായിക താരങ്ങൾ പങ്കെടുത്ത  എയ്റോബിക്സ് പ്രദർശനവും ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
പൊതുയോഗം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി.നെറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൻ രാജീവ്, കെ പ്രകാശ് ബാബു, വറുഗീസ് മാത്യു, ടോമിൻ വി ചാക്കോ, ജോയി പൗലോസ്, ആലീസ് കെ യേശുദാസൻ, റജി തൈക്കൂട്ടത്തിൽ, കായിക അധ്യാപകരായ അനീഷ് തോമസ്, ബിനോയി തോമസ്, ഒ ആർ ഹരീഷ്, റോജി, കായിക താരങ്ങളായ സനോ കുര്യൻ, അലൻ പ്രിൻസ് നൈനാൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top