18 April Thursday
കോഴിമുട്ടയ്‌ക്ക്‌ വില കൂടുന്നു

ബുൾസ്ഐയും ഓംലറ്റും ഇല്ലാതെങ്ങനെ

ശ്രീജേഷ്‌ വി കൈമൾUpdated: Friday Jul 1, 2022
പത്തനംതിട്ട
ഓംലറ്റ്‌ പ്രേമികളും ബുൾസൈ പ്രേമികളുമൊക്കെ ഇനി വിഷമിക്കും. ഡബിളും സിംഗിളുമടിച്ച്‌ ചുമ്മാ തിന്നാമെന്ന്‌ കരുതണ്ട. ഇതിനെല്ലാം വില കൂടാൻ പോവുകയാണ്‌. കാരണം കോഴിമുട്ടയുടെ വില കൂടുന്നതുതന്നെ. 
ജിഎസ്ടിയും ഉൽപാദനക്കുറവും മുട്ട വ്യാപാരത്തെ സാരമായി ബാധിച്ചു. തമിഴ്നാട്ടിൽ പച്ചക്കറികളുടെ വില കൂടിയതോടെ മുട്ടയുടെ ആവശ്യം വർധിച്ചു. സ്‌കൂളുകൾ തുറന്ന്‌ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട വിതരണം ചെയ്യാൻ തുടങ്ങിയതോടെ തമിഴ്നാട്ടിൽ ആവശ്യക്കാരേറെയായി. ഇതോടെ കേരളത്തിലേക്ക്‌ കൊണ്ടുവരുന്ന മുട്ടയ്‌ക്ക്‌ വില കൂടി. ഇവിടെയും ആവശ്യക്കാർ കൂടിയെങ്കിലും സംസ്ഥാനത്ത്‌ കർഷകർ ഉൽപ്പാദിപ്പിക്കുന്നത് തികയുന്നില്ല. നാലു രൂപ ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് 6.50–-7 ആണ്. വില കൂടിയതോടെ തട്ടുകടക്കാർക്കും ഹോട്ടൽ വ്യാപാരികൾക്കും ബുദ്ധിമുട്ടായി. 
വരുമാനമില്ലാത്തതിനാൽ മിക്ക കർഷകരും കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചതുമില്ല. വളർത്തുന്നതിനുള്ള ചെലവ് കുത്തനെ കൂടിയതിനാൽ രാജ്യത്തുടനീളമുള്ള മുട്ടയുടെ വില റെക്കോർഡ് വർധനയിലാണ്. കൊഴിത്തീറ്റയുടെ വില വർധനവും ഒരു കാരണമാണ്. 
 തമിഴ്നാട്ടിലെ നാമക്കൽ നിന്നാണ് സംസ്ഥാനത്ത്‌ മുട്ട കൂടുതലും എത്തുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top