25 April Thursday

കാണിക്ക വഞ്ചി കുത്തിത്തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി 
കുത്തിത്തുറന്ന നിലയിൽ

 കോന്നി  

മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ.   ശ്രീകോവിലിന്റെ മുന്നിലെ  വലിയ കാണിക്ക വഞ്ചിയാണ് വ്യാഴാഴ്ച   വൈകിട്ട്   കുത്തിപ്പൊളിച്ച നിലയിൽ കാണപ്പെട്ടത്.  ക്ഷേത്രത്തിൽ സിസിടിവിയും കാവൽക്കാരുമില്ല.   എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ്‌ വഞ്ചി തുറക്കാറുള്ളത്.  20,000 രൂപയ്ക്ക് മുകളിൽ എല്ലാ മാസവും വഞ്ചിയില്‍ നിന്നും തുക ലഭിക്കാറുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.  വിരലടയാള വിദഗ്‌ധർ സ്ഥലം പരിശോധിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top