27 April Saturday

ഇനി പഠനോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

വെട്ടിപ്പുറം ഗവ. എൽപിഎസിൽ പ്രവേശനോത്സവത്തിന് സ്കൂൾ അലങ്കരിക്കുന്ന അധ്യാപികമാർ

 പത്തനംതിട്ട 

പുതിയ അധ്യയന വർഷം വ്യാഴാഴ്ച തുടങ്ങുന്നത് കാത്തിരിക്കുകയാണ് കുട്ടികൾ.  വൈകിട്ടാണ് മഴ മിക്കയിടത്തും എന്നതിനാല്‍ നല്ല  തെളിഞ്ഞ  കാലാവസ്ഥയിൽ പുതു അധ്യയനവർഷത്തെയും   പ്രവേശനോത്സവത്തെയും വരവേൽക്കാൻ ജില്ല തയ്യാറായി.
സർക്കാർ, ഏയ്ഡഡ് സ്കൂൾ വ്യത്യാസമില്ലാതെ ക്ലാസ്മുകൾ അലങ്കരിച്ചും പഠനം ഏറ്റവും ഹ-ദ്യമായ അനുഭവമാക്കാനും വേണ്ട അന്തരീക്ഷമാണ് എല്ലാ വിദ്യാലയങ്ങളിലും ഒരുക്കുന്നത്. ജില്ലയിലെ ഭൂരിഭാ​ഗം  പൊതു വിദ്യാലയങ്ങളും  മുമ്പൊരു കാലത്തും ഇല്ലാത്ത വിധത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കപ്പെട്ടു.  കുട്ടികൾക്ക്  വേണ്ട ആധുനിക സാങ്കേതിക വിദ്യയുൾപ്പെടുന്ന പഠന സാമ​ഗ്രികളാണ് എവിടെയും സർക്കാർ ഒരുക്കിയിട്ടുള്ളത്. 
രാജ്യാന്തര നിലവാരത്തിൽ 22 പ്രീപ്രൈമറി വിദ്യാലയവും ജില്ലയിൽ കുട്ടികളെ വരവേല്ക്കാൻ ഒരുങ്ങിയിട്ടുണ്ട്.  സ്വകാര്യ മേഖലയിൽപോലും ഇല്ലാത്ത സംവിധാനമാണ് ഈ വിദ്യാലയങ്ങളിൽ സജ്ജാമാക്കിയിട്ടുള്ളത്. കോടിക്കണക്കിന് രൂപയാണ് പൊതു വിദ്യാലയ മേഖലയ്ക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ലിൽ ചെലവാക്കിയത്. ഒരു കാലത്ത് മലയോര ജില്ലയായി അവ​ഗണിക്കപ്പെട്ട പത്തനംതിട്ട ജില്ലയിൽ ഇന്ന് പ്രാദേശിക ഭേദമില്ലാതെ വിദ്യാലയ വികസനം എല്ലാ മേഖലയിലും നടപ്പായി. ഇനിയും നടപ്പാകാത്ത ചില മേഖലകളിൽ കൂടി കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സംസ്ഥാന സർക്കാർ ആധുനിക പഠന സംവിധാനമൊരുക്കുന്നത്. 
അപകടരഹിതമായി സർവീസ് നടത്തുന്നതിന്    സ്കൂൾ അധിക‍തർക്കും ബസ് ഡ്ര്വൈവർമാർക്കും സർക്കാർ നേതൃത്വത്തിൽ കളമശ്ശേരിയിൽ ആധുനിക പരിശീലനവും നൽകി. ഇത്തരത്തിൽ പരിശീലനം ലഭിച്ചവരെ മാത്രമെ സ്കൂൾ ബസ് ഒാടിക്കാൻ അനുവദിക്കും. വരുംദിവസങ്ങളിലും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നുണ്ടോയെന്ന്  മോട്ടാർ വാഹന വകുപ്പ്  പരിശോധിക്കും. 
എല്ലായിടത്തും പാഠപുസ്തകവും യൂണിഫോമും എത്തിക്കുന്നതിനും മറ്റൊരുക്കിലുമില്ലാത്ത വേ​ഗത്തിൽ നടപടിയെടുക്കാൻ സരാ‍ക്കാരിന് സാധിച്ചു. കഴിഞ്ഞ കുറെ വർഷമായി എസ്എസ്എൽസിക്കും പ്ലസ് ടുവിനും ജില്ലയുടെ വിജയ ശതമാനവും മെച്ചപ്പെട്ട് വരുന്നുണ്ട്. ജില്ലാ പഞ്ചായത്തടക്കം വിവിധ തദ്ദേശ സ്ഥാപനങ്ങളും വിദ്യാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും പഠന നിലവാരം ഉയർത്തുന്നതിനും ആവശ്യമായ പദ്ധതി നടപ്പാക്കി വരുന്നു. ലക്ഷക്കണത്തിന് രൂപയുടെ ബഞ്ചും ഡെസ്കുമാണ് ആഴ്ചകൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് വിവിധ സ്കൂളുകൾക്ക് കൈമാറിയത്.  പഠനം ലളിതവും മധുരതരമാക്കാനും വിവിദ പദ്ധതികളും നടപ്പാക്കി വരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top