26 April Friday

കടമ്മനിട്ട സാഹിത്യോത്സവം 3, 4 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
പത്തനംതിട്ട 
വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന കടമ്മനിട്ട സാഹിത്യോത്സവം 3, 4 തീയതികളിൽ നടക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി അംഗങ്ങളെ ആദരിക്കൽ, പുസ്തക പ്രകാശനം, സംവാദങ്ങൾ എന്നിവ ഉണ്ടാകും. 3ന് പകൽ 2.30ന് വള്ളിക്കോട് പിഡിയുപി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ അധ്യക്ഷനാകും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടികെജി നായർ, വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ജെ അജയകുമാർ, ശാന്ത കടമ്മനിട്ട, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി ആനന്ദൻ, ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് സെക്രട്ടറി അഡ്വ. പേരൂർ സുനിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ജൂൺ 4ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ രാവിലെ 9.30ന് 'ഓർമയിൽ കടമ്മനിട്ട' എന്ന വിഷയത്തിൽ ഡോ. കെ എസ് രവികുമാർ, ശാന്ത കടമ്മനിട്ട തുടങ്ങിയവർ സംവദിക്കും. പകൽ 11ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അരുൺ എഴുത്തച്ഛന്റെ ‘മതപ്പാടുകൾ' എന്ന പുസ്തകം എം എൻ കാരശ്ശേരി ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർക്ക് നൽകി പ്രകാശനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി ആനന്ദൻ അധ്യക്ഷനാകും. 
പകൽ 2ന് 'കാലം, കവിത, കടമ്മനിട്ട' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാഴമുട്ടം മോഹനൻ അധ്യക്ഷനാകും. വൈകിട്ട് 4ന് 'പുതിയ കാലം, പുതിയ എഴുത്ത്' എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ശ്രീപാർവതി, ശിവൻ എടമന എന്നിവർ സംബന്ധിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top