23 April Tuesday
മുന്നൊരുക്കമായി കലക്ടറേറ്റിൽ യോഗം ചേർന്നു

സ്‌കൂൾ കെട്ടിടങ്ങളുടെ 
ഫിറ്റ്‌നസ് ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
പാലക്കാട്‌
ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാത്ത സ്‌കൂളുകൾ രണ്ട് ദിവസത്തിനുള്ളിൽ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കലക്ടർ എസ് ചിത്ര പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനായി കലക്ടറുടെ  ചേംബറിൽ ചേർന്ന അവലോകനയോഗത്തിലാണ് നിർദേശം. 
 ജൂൺ അഞ്ചിന് സ്‌കൂളുകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തും. സ്‌കൂളിനോടുചേർന്നുള്ള പൊതുസ്ഥലങ്ങൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി ചെടികൾ വയ്‌ക്കും. ഇതിനായി സ്‌കൂളുകളിൽ ഹരിതസഭ രൂപീകരിക്കണം. ജൂൺ അഞ്ചിനുമുമ്പ് എല്ലാ സ്‌കൂളുകളിലും ഹരിത കർമസേനകളുടെ പ്രവർത്തനം തുടങ്ങണം. ഇഴജന്തുക്കളുടെ പ്രശ്‌നം ഇല്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണം. 
സ്‌കൂൾ പരിസരങ്ങളിലെ വന്യമൃഗശല്യം, തെരുവുനായ പ്രശ്‌നം എന്നിവ പഞ്ചായത്തിന്റെയും ഡിഎഫ്ഒയുടെയും ശ്രദ്ധയിൽ എത്തിക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കണം. അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റണം. വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ലഹരിക്കെതിരെ ജാഗ്രത സമിതികൾ ചേരണം. സ്‌കൂളിനുപരിസരത്തെ കടകളിൽ പൊലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സ്‌കൂളിന്റെ നിശ്ചിത പരിധിയിൽ ലഹരി വിൽപ്പന ഇല്ലെന്ന് ഉറപ്പു വരുത്തും. ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ പരമാവധി സ്‌കൂളുകളിൽ നേരിട്ടെത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ എ ഷാബിറ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മനോജ്കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top