25 April Thursday
വോട്ടെണ്ണല്‍ ഇന്ന്

5 വാര്‍ഡിലും മികച്ച പോളിങ്

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
പാലക്കാട്
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച്‌ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. ലെക്കിടി–-പേരൂർ പഞ്ചായത്തുകാവിൽ (പത്താം വാർഡ്) 83.7 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 1,394 വോട്ടിൽ 1,119 പേർ വോട്ട് രേഖപ്പെടുത്തി. മുതലമട പറയമ്പള്ളം 17–-ാം വാർഡിൽ 88.54 ശതമാനം വോട്ട് രേഖപ്പെടുത്തി. 1,588 വോട്ടുള്ള വാർഡിൽ 1,406 പേർ വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പുഴ കല്ലുമല മൂന്നാം വാർഡിൽ 80.63 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെ 1,141 വോട്ടർമാരിൽ 920 പേർ വോട്ട് രേഖപ്പെടുത്തി.
പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ എട്ടാം വാർഡിൽ 77.58 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 1,075 വോട്ടർമാരിൽ 834 പേർ വോട്ട് രേഖപ്പെടുത്തി. കരിമ്പ കമ്പടം ഒന്നാംവാർഡിൽ 91.66 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 984 വോട്ടർമാരിൽ 902 പേർ വോട്ട് രേഖപ്പെടുത്തി. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
ലെക്കിടി, മുതലമട, കാഞ്ഞിരപ്പുഴ എൽഡിഎഫിന്റെയും പെരിങ്ങോട്ടുകുറുശി, കരിമ്പ യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്‌. 
സ്ഥാനാർഥികൾ: ലെക്കിടി പേരൂർക്കാവ്‌: ടി മണികണ്‌ഠൻ (എൽഡിഎഫ് സ്വതന്ത്രൻ), യു പി രവി (കോൺഗ്രസ്), എം വിശ്വനാഥൻ (ബിജെപി). മുതലമട പറയമ്പള്ളം: മുഹമ്മദ് മൂസ (എൽഡിഎഫ്‌), ബി മണികണ്ഠൻ (യുഡിഎഫ്‌), ഹരിദാസ് ചുവട്ടുപാടം (ബിജെപി). പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ: സി റീന (എൽഡിഎഫ് സ്വതന്ത്ര), ആർ ഭാനുരേഖ (എ വി ഗോപിനാഥ് പക്ഷം), സി ആർ ബിന്ദു (ബിജെപി). കാഞ്ഞിരപ്പുഴ കല്ലമല: ​ജിനിമോൾ (എൽഡിഎഫ്), വത്സല വിശ്വനാഥൻ (യുഡിഎഫ്), ശോഭന (ബിജെപി). കരിമ്പ കമ്പടം: ഗീത ബാലകൃഷ്ണൻ (എൽഡിഎഫ്), നീതു സൂരജ് (യുഡിഎഫ്), സേതു (ബിജെപി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top