26 April Friday
‘എന്റെ കേരളം’ പ്രദർശനം

എല്ലാദിവസവും 
കലാവിരുന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
പാലക്കാട്‌
എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ പാലക്കാട്‌ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഒരുക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ദിവസവും  കലാ വിരുന്നൊരുക്കും. ഏപ്രിൽ ഒമ്പതുമുതൽ 15 വരെ നടക്കുന്ന മേള സർക്കാരിന്റെ വികസന നേട്ടങ്ങളും ജനകീയ പദ്ധതികളും തുറന്നുകാണിക്കുന്നതിനൊപ്പം പുതിയ തൊഴിൽ സാധ്യതകൾക്ക്‌ വഴിതുറക്കുന്ന ജോബ്‌ഫെസ്‌റ്റും ഒരുക്കുന്നു. മേളയുടെ ഭാഗമായുള്ള കലാവിരുന്നിൽ പാലക്കാടിന്റെ പാരമ്പര്യ കലകളും ഗ്രാമീണ സംഗീതവും പൊറാട്ട്‌ നാടകവും ഉൾപ്പെടെ അരങ്ങേറും. ‘നിറവ്‌’ എന്ന പേരിലുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്‌ഘാടനം ഒമ്പതിന്‌ വൈകിട്ട്‌ ഏഴിന്‌ പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന്‌ 7.30 ന്‌ ‘കേരളം, കേരളം’ സ്വരലയ ഓർകസ്‌ട്ര അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. 
ഗായകരായ ശ്രീറാം, പ്രീത ഉൾപ്പെടെയുള്ളവർ അണിനരിക്കും. 10ന്‌ വൈകിട്ട്‌ അഞ്ചിന്‌ മഹാകവി  ഒളപ്പമണ്ണയ്‌ക്ക്‌ ആദരമർപ്പിച്ചുള്ള പരിപാടിയാണ്‌. ഡോ. രേവതി വയലാറിന്റെ നൃത്ത സംവിധാനത്തിൽ നങ്ങേമക്കുട്ടിയുടെ ദൃശ്യാവതരണമുണ്ടാകും. തുടർന്ന്‌ വൈകിട്ട്‌ ആറിന്‌ ദേശീയ അവാർഡ്‌ ജേതാവ്‌ മധുശ്രീ നാരായണന്റെ മ്യൂസിക്‌ ബാന്റ്‌ അവതരിപ്പിക്കുന്ന ‘മധുശ്രീലൈവ്‌’ അരങ്ങേറും. രാത്രി  ഒമ്പതിന്‌ രാജീവ്‌ പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽപാവക്കുത്ത്‌. 1 1ന്‌ വൈകിട്ട്‌ ആറിന്‌ വി പി മൻസിയയുടെ ഭരതനാട്യം. 12ന്‌ വൈകിട്ട്‌ അഞ്ചിന്‌ കുഞ്ചൻനമ്പ്യാർ സ്‌മാരകത്തിന്റെ ഓട്ടൻ തുള്ളൽ അവതരണം. 
ആറിന്‌ പ്രശസ്‌ത പിന്നണിഗായിക അപർണ രാജീവും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ ലൈവ്‌. 
13ന്‌ വൈകിട്ട്‌ അഞ്ചിന്‌ മണ്ണൂർ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട്‌ നാടകം. രാത്രി എട്ടിന്‌ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻ കലകളുടെ അവതരണം ‘നാട്ടുചന്തം’. 14ന്‌ വൈകിട്ട്‌ അഞ്ചിന്‌ വനിതകൾ മാത്രം അണിനിരക്കുന്ന കണ്യാർകളി. രാത്രി എട്ടിന്‌ ജനാർദനൻ പുതുശേരിയും സംഘവും അവതരിപ്പിക്കുന്ന ‘ഗ്രാമചന്തം–- പാലക്കാടൻ നാട്ടുകലകൾ’ . 
15ന്‌ സമാപനദിവസം വൈകിട്ട്‌ 6.30ന്‌ അഷ്‌റഫ്‌ ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന ഗസൽ, സൂഫി ആന്റ്‌ ഖവാലി സംഗീതകച്ചേരി. രാത്രി 8.30ന്‌ സിനമാതാരങ്ങളായ സരയു, പാർവതി അരുൺ എന്നിവർ അവതരിപ്പിക്കുന്ന ‘ഡാസ്‌ലിങ്‌ ഡാൻസ്‌’.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top