09 May Thursday

കേളി പുരസ്‌കാരം ഡോ. പുനലൂർ 
സോമരാജന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
മണ്ണാർക്കാട്
പുനലൂർ ഗാന്ധിഭവൻ മാനേജിങ്‌ ട്രസ്റ്റിയും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജന് കേളി പുരസ്‌കാരം 12 ന് സമ്മാനിക്കുമെന്ന് കേളി മണ്ണാർക്കാട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും വെങ്കല ശിൽപ്പവുമടങ്ങുന്നതാണ് കേളി അവാർഡ്. ആറാം വാർഷികാഘോഷ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.
സംസ്ഥാനത്ത് വയോജനങ്ങൾക്ക് സേവനംനൽകുന്ന വ്യക്തികൾക്കോ സ്ഥാപനത്തിനോ ആണ്‌ പുരസ്‌കാരം നൽകുന്നത്‌.
ഭിന്നശേഷിക്കാരും മനോരോഗികളും അവശനിലയിൽ കഴിയുന്നവരുമായ 1,262 വയോജനങ്ങളെയാണ്‌ പുനലൂർ ഗാന്ധിഭവനിൽ പരിപാലിക്കുന്നത്‌. വൈകിട്ട് അഞ്ചിന് മണ്ണാർക്കാട് വിജയ്ജ്യോതി ഓഡിറ്റോറിയത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പുരസ്‌കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ കേളി ഭാരവാഹികളായ ടി എസ് പ്രകാശ്, പി എ ഹസ്സൻ മുഹമ്മദ്, പി അച്യുതനുണ്ണി, കെ അനുരാഗ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top