29 March Friday

ഓഫീസുകളിലെത്തുന്നവർ പുഞ്ചിരിയോടെ മടങ്ങണം: കലക്ടർ ഡോ. എസ്‌ ചിത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
പാലക്കാട്‌
ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾ സന്തോഷത്തോടെ പുഞ്ചിരിയോടെ മടങ്ങുന്ന സാഹചര്യം ഉണ്ടാകണമെന്ന്‌ ചുമതലയേറ്റ കലക്ടർ ഡോ. എസ്‌ ചിത്ര പറഞ്ഞു. ഉദ്യോഗസ്ഥ എന്ന നിലയിൽ വ്യവസായം, കൃഷി തുടങ്ങി വ്യത്യസ്തവും പ്രാധാന്യവുമുള്ള മേഖലകളിൽ ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് പാലക്കാട്. ഗ്രാമീണത്തനിമയുള്ള മനോഹരമായ ധാരാളം സ്ഥലങ്ങളുള്ള ജില്ലയുടെ കലക്ടറായി എത്തിയതിൽ വ്യക്തിപരമായി സന്തോഷമുണ്ട്. 
എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാൽ കൂടുതൽ മനസ്സിലാക്കി ഇടപെടലുകൾ ആവശ്യമുള്ള മേഖലകളുണ്ടെങ്കിൽ പ്രാധാന്യം നൽകും. സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കലക്ടർ പറഞ്ഞു.   
കലക്ടറുടെ ചേംബറിൽ ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേൽക്കുന്ന മുൻ കലക്ടർ മൃൺമയി ജോഷി ഔദ്യോഗിക ചുമതല കൈമാറി. എഡിഎം കെ മണികണ്ഠൻ സ്വീകരിച്ചു. 
2014ൽ ഐഎഎസ് ലഭിച്ച ചിത്ര ആലപ്പുഴ സ്വദേശിനിയാണ്. കേരള ഹെൽത്ത് സർവീസ് അസിസ്റ്റന്റ് സർജൻ (2014), കൊല്ലം അസിസ്റ്റന്റ് കലക്ടർ, സബ് കലക്ടർ(2016-–-18), സംസ്ഥാന ഐടി മിഷൻ ഡയറക്ടർ (2018-–-20), ലേബർ കമീഷണർ (2020–-22) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എംഡിയുമായിരിക്കെയാണ് കലക്ടറായി നിയമിതയാകുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top