29 March Friday
ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

ജനകീയ പത്രത്തെ നെഞ്ചേറ്റി നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

വടക്കഞ്ചേരി ഏരിയയിലെ ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിപിഐ എം ഏരിയ സെക്രട്ടറി ടി കണ്ണനിൽനിന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഏറ്റുവാങ്ങുന്നു

പാലക്കാട്‌ 
ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ സിപിഐ എം ഏരിയകളിൽ ചേർത്ത വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു എന്നിവർ മണ്ണാർക്കാട്‌, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, ചെർപ്പുളശേരി, പട്ടാമ്പി, തൃത്താല ഏരിയകളിൽനിന്ന്‌ ഏറ്റുവാങ്ങി. ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ എന്നിവർ പാലക്കാട്‌, പുതുശേരി, ചിറ്റൂർ, കൊല്ലങ്കോട്‌, കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി ഏരിയകളിൽനിന്ന്‌ ലിസ്‌റ്റും വരിസംഖ്യയും സ്വീകരിച്ചു.
മണ്ണാർക്കാട്ട്‌ ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ സി റിയാസുദ്ദീൻ, ഏരിയ കമ്മിറ്റി അംഗം എം വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ശ്രീകൃഷ്‌ണപുരത്ത്‌ ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ, കെ പ്രേംകുമാർ എംഎൽഎ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, പി സുബ്രഹ്മണ്യൻ, എം മോഹനൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത്‌ ഏരിയ കമ്മിറ്റി അംഗം ഇ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം ആർ മുരളി, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, സി അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. ചെർപ്പുളശേരിയിൽ ഏരിയ കമ്മിറ്റിയംഗം ടി കുട്ടിക്കൃഷ്‌ണൻ അധ്യക്ഷനായി. 
ഏരിയ സെക്രട്ടറി കെ നന്ദകുമാർ, എം എം വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു. പട്ടാമ്പിയിൽ ജില്ലാ കമ്മിറ്റിയംഗം സുബൈദ ഇസഹാഖ്‌ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്‌ണൻ, ഏരിയ കമ്മിറ്റിയംഗം യു അജയകുമാർ എന്നിവർ സംസാരിച്ചു. 
തൃത്താലയിൽ ജില്ലാ കമ്മിറ്റിയംഗം പി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
പാലക്കാട്ട്‌ ജില്ലാ കമ്മിറ്റിയംഗം ടി കെ നൗഷാദ്‌ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി, സി പി പ്രമോദ്‌ എന്നിവർ സംസാരിച്ചു. പുതുശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, ഏരിയ കമ്മിറ്റിയംഗങ്ങളായ സി കൃഷ്ണൻകുട്ടി, കെ ആർ സുരേഷ്‌കുമാർ, എം എ അരുൺകുമാർ, വി കലാധരൻ, കെ ഗുരുവായൂരപ്പൻ, എ സോമസുന്ദരൻ, കെ ആർ കുമാരൻ എന്നിവർ സംസാരിച്ചു. 
ചിറ്റൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്‌ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എൻ രവീന്ദ്രൻ, വി സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. കൊല്ലങ്കോട്‌ കൊടുവായൂരിൽ ഏരിയ സെക്രട്ടറി കെ പ്രേമൻ അധ്യക്ഷനായി. കെ ബാബു എംഎൽഎ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, എം രാജൻ, കെ കണ്ണനുണ്ണി, കെ രമാധരൻ, എം ചന്ദ്രൻ, ജി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. 
കുഴൽമന്ദം കുളവൻമൊക്കിൽ ഏരിയ സെക്രട്ടറി എ അനിതാനന്ദൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആർ സുരേന്ദ്രൻ സംസാരിച്ചു. ആലത്തൂരിൽ ജില്ലാ കമ്മിറ്റിയംഗം വി പൊന്നുക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, കെ ഡി പ്രസേനൻ എംഎൽഎ,  ഏരിയ സെക്രട്ടറി സി ഭവദാസൻ എന്നിവർ സംസാരിച്ചു. 
വടക്കഞ്ചേരിയിൽ ജില്ലാ കമ്മിറ്റിയംഗം കെ എൻ സുകുമാരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കണ്ണൻ, പി പി സുമോദ്‌ എംഎൽഎ, സി ടി കൃഷ്‌ണൻ, സി തമ്പു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top