16 April Tuesday

രാഷ്ട്രീയത്തേയും ചിന്തയേയും മാധ്യമങ്ങൾ നിയന്ത്രിക്കുന്നു: പുത്തലത്ത് ദിനേശൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
പാലക്കാട്
ജനങ്ങളുടെ രാഷ്ട്രീയത്തേയും ചിന്തയേയും മാധ്യമങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിലെത്തിയെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. 
ജില്ലയിലെ വിവിധ ഏരിയകളിൽ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. രാജ്യത്ത് മുതലാളിമാരുടെ എണ്ണം തീരെ കുറവാണ്. എന്നാൽ അവരാണ് രാജ്യം നിയന്ത്രിക്കുന്നത്. ജനങ്ങളുടെ ബോധത്തെ അവർക്ക് അനുകൂലമാക്കി മാറ്റുന്നു. ആ നിലയിലേക്ക് മാധ്യമ ലോകം അവരുടെ പിടിയിലമർന്നു. 
കോൺഗ്രസിനും ബിജെപിക്കും താഴെത്തട്ടിൽ പ്രവർത്തിക്കേണ്ട കാര്യമല്ല. അവരുടെ രാഷ്ട്രീയം മാധ്യമങ്ങൾ ഓരോ വീടുകളിലും എത്തിക്കുന്നു. 
വലതുപക്ഷ മാധ്യമങ്ങൾ അവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഉപയോഗിക്കുന്നത് കോർപറേറ്റുകളാണ്. വിഴിഞ്ഞം സമരത്തിന്റെ കാര്യത്തിലും ആക്രമത്തെ വെള്ള പൂശാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. ഈ സാഹചര്യത്തിൽ ജനകീയ താൽപ്പര്യമുള്ള ബദൽ മാധ്യമങ്ങൾ വികസിക്കണം. 
അതിനായി ദേശാഭിമാനിയെ ഒന്നാമത്തെ പത്രമാക്കി വളർത്തണമെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top