18 December Thursday

പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ദേശീയ ഗുണനിലവാര അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
ശ്രീകൃഷ്‌ണപുരം
പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ദേശീയ ഗുണനിലവാര (ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേര്‍ഡ് -എന്‍ക്യുഎഎസ്) അംഗീകാരം. 93ശതമാനം സ്‌കോർ നേടിയാണ് അംഗീകാരം നേടിയത്. ഒപി വിഭാഗം ചികിത്സ, മരുന്നുവിതരണം, ലാബ്‌ പ്രവർത്തനം, ആശുപത്രി നടത്തിപ്പ്, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, അണുബാധ നിയന്ത്രണം, സൗകര്യങ്ങൾ എന്നീ മേഖലകളിലെ പ്രവർത്തനവും സേവനങ്ങളുടെ ഗുണമേന്മയും പരിശോധിച്ചാണ്  അംഗീകാരം. 
എട്ടു വിഭാഗങ്ങളായി 6,500 ചെക്ക്പോയിന്റുകള്‍ വിലയിരുത്തിയാണ്  ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്നുവര്‍ഷമാണ്‌ കാലാവധി. മൂന്നു വര്‍ഷത്തിനുശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന എഫ്എച്ച്സികള്‍ക്ക് രണ്ടു ലക്ഷം രൂപവീതം വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. 
സംസ്ഥാനത്ത് ഇതോടെ 170 ആശുപത്രികള്‍ പുതുതായി എന്‍ക്യുഎഎസ് അംഗീകാരവും 67 ആശുപത്രികള്‍ തുടരഗീകാരവും നേടിയെടുത്തു. അഞ്ച്‌ ജില്ലാ ആശുപത്രികള്‍, നാല്‌ താലൂക്ക് ആശുപത്രികള്‍, ഒമ്പത്‌ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 113 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top