19 April Friday
പോപ്പുലര്‍ഫ്രണ്ട് നിരോധനം

അതീവ സുരക്ഷ: രാത്രിയില്‍ പട്രോളിങ് ശക്തം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
 
പാലക്കാട്
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് ജില്ലയിൽ അതീവ ജാ​ഗ്രതയുമായി പൊലീസ്. ജില്ലയിൽ അക്രമസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് അതീവ ജാ​ഗ്രത പുലർത്തുന്നത്‌. ‍ഡിജിപിയുടെ നേതൃത്വത്തിൽ ചേരുന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോ​ഗത്തിനുശേഷം ജില്ലയിൽ സ്വീകരിക്കേണ്ട നടപടിക്ക് അന്തിമരൂപമാകും. 
 ഓഫീസുകൾ പൂട്ടി സീൽ ചെയ്യാൻ നീക്കം ആരംഭിച്ചിട്ടുണ്ട്‌.  നിരോധനത്തിനുശേഷം ഓഫീസുകൾ തുറന്നിട്ടില്ല. എങ്കിലും പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ട്. പട്ടാമ്പി കൊപ്പം, പുതുപ്പള്ളിത്തെരുവ്, ഒലവക്കോട് എന്നിവിടങ്ങളിലും കൂടുതൽ നിരീക്ഷണം ശക്തമാണ്‌. രാത്രിയിൽ യാത്ര ചെയ്യുന്നവരുടെ പേരും വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഓഫീസ് പൂട്ടാനുള്ള നടപടിയിലേക്ക് പോകുമ്പോൾ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയും പൊലീസ് മുന്നിൽകാണുന്നുണ്ട്. സംഘടനയിൽ സജീവമായിരുന്നവരെ നിരീക്ഷിക്കുന്നുണ്ട്. നേരത്തേ, കരുതൽതടങ്കലിൽ എടുത്ത്‌ വിട്ടയച്ചവരെ സൂക്ഷ്‌മമായി നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം. രാത്രിയിൽ ജില്ലയിൽ പലയിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽപേരെ കസ്റ്റഡിയിൽ എടുക്കണോ എന്നതടക്കം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ തീരുമാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top