28 March Thursday
കുതിരാൻ തുരങ്കം

എൻഎച്ച്‌എഐ പരിശോധന 
കഴിഞ്ഞാൽ ആഗസ്‌ത്‌ 1ന്‌ തുറക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

നിർമാണം പൂർത്തീകരിക്കുന്ന കുതിരാനിലെ ഇടത് തുരങ്കം

വടക്കഞ്ചേരി
കുതിരാനിലെ ഇരട്ടത്തുരങ്കങ്ങളിൽ ഒരെണ്ണം ദേശീയപാത അതോറിറ്റി അധികൃതർ  പരിശോധിച്ച് നടത്തി അംഗീകാരം നൽകിയാൽ ആഗസ്‌ത്‌ ഒന്നിനു തന്നെ ഗതാഗതത്തിനായി തുറക്കാം. സര്‍ക്കാരി​ന്റെ ദ്രുത​ഗതിയിലുള്ള ഇടപെടലിന്റെ ഭാഗമായി തുരങ്കത്തിന്റെ  നിർമാണം 99 ശതമാനവും പൂർത്തിയാക്കി. മിനുക്കുപണികളും വൃത്തിയാക്കലും മാത്രമാണ് പൂർത്തിയാകാനുള്ളത്.
തുരങ്കത്തിലെ ഫയർ ആൻഡ് സേഫ്റ്റി, വൈദ്യുതി, വെള്ളം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധന നേരത്തേതന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വ്യാഴാഴ്‌ച ദേശീയപാത അധികൃതര്‍ നേരിട്ടെത്തി പരിശോധനകൾ നടത്തുമെന്ന്‌ സൂചന നൽകിയിരുന്നെങ്കിലും ആരും സ്ഥലത്തെത്തിയില്ല. 
എന്നാൽ പാലക്കാട് ദേശീയപാത അതോറിറ്റിയുടെ ഓഫീസിൽ ഇത് സംബന്ധിച്ച്  യോഗം നടന്നിരുന്നു. വെള്ളിയാഴ്ച സുരക്ഷാ പരിശോധന നടക്കുമെന്നാണ് സൂചന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top