20 April Saturday
പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ധർണ

കേരളത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

പാലക്കാട്‌ ഡിഡിഇ ഓഫീസിനു മുന്നിൽ നടന്ന കെഎസ്ടിഎ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്‌ടിഎ പതിനായിരത്തിലേറെ കേന്ദ്രത്തിൽ ധർണ നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ സെക്രട്ടറിയറ്റിന്‌ മുന്നിൽ സംസ്ഥാന  ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസവിഹിതം കേന്ദ്ര സർക്കാർ വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം തിരുത്തുക,  സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, സ്ത്രീപക്ഷ കേരളത്തിനായി അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു സമരം. 
പാലക്കാട്‌ ജില്ലയിൽ മുന്നൂറ്‌ കേന്ദ്രങ്ങളിൽ ധർണ നടത്തി. പൊതു ഇടങ്ങളും വീട്ടുമുറ്റങ്ങളുമെല്ലാം പ്രതിഷേധ കേന്ദ്രങ്ങളായി മാറി. പാലക്കാട്‌ ഡിഡിഇ ഓഫീസിനു മുന്നിൽ ജില്ലാതല ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ ടി ജയപ്രകാശ്‌ അധ്യക്ഷനായി. 
സംസ്ഥാന പ്രസിഡന്റ്‌ പി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ എം എ അരുൺകുമാർ, എം കെ നൗഷാദലി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ അജില നന്ദിയും പറഞ്ഞു. പാലക്കാട്ടെ വിവിധ കേന്ദ്രങ്ങളിൽ സിഐടിയു ഡിവിഷൻ സെക്രട്ടറി  ടി കെ നൗഷാദ്‌, ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി പി പ്രമോദ്‌, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചു ജോസ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
മണ്ണാർക്കാട്‌  സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്‌ഘാടനം ചെയ്‌തു. ഒറ്റപ്പാലം ഉപജില്ലാതല ഉദ്‌ഘാടനം  സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ നിർവഹിച്ചു. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രഭാകരൻ സംസാരിച്ചു. ചിറ്റൂർ ഉപജില്ലാതല ഉദ്‌ഘാടനം കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം എം എ അരുൺകുമാർ നിർവഹിച്ചു.
 കൊല്ലങ്കോട്‌ സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരനും  ആലത്തൂരിൽ ജില്ലാ ട്രഷറർ വി ജെ ജോൺസനും ഉദ്‌ഘാടനം ചെയ്‌തു.   പറളി ഉപജില്ലാതല ഉദ്‌ഘാടനം കോങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി അജിത്, ചെർപ്പുളശേരിയിൽ കെഎസ്‌ടിഎ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൻ എം ഗീത എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. അട്ടപ്പാടി കോട്ടത്തറയിൽ ഷോളയൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ടി രവി  ഉദ്‌ഘാടനം ചെയ്‌തു. 
  ഷൊർണൂരിൽ കെഎസ്‌ടിഎ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ബാലകൃഷ്‌ണൻ, പട്ടാമ്പിയിൽ ജില്ലാ എക്‌സിക്യൂട്ടീവംഗം ടി പി രാമൻകുട്ടി,   തൃത്താലയിൽ വിവിധ കേന്ദ്രങ്ങളിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി പി ഷാജു എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
പെരിങ്ങോട്ടുകുറുശിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സജിതയും മാത്തൂരിൽ ബ്ലോക്ക്‌ വികസന സമിതി സ്ഥിരം അധ്യക്ഷൻ സിദ്ദീഖും  ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top