29 March Friday

വാളയാർ– വടക്കഞ്ചേരി എക്സ്പ്രസ് വേയ്ക്ക് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ലോക്‌സഭാ സ്പീക്കർ ഓം ബിർളയിൽനിന്ന്‌ വാളയാർ–വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിന്റെ
പ്രോജക്ട് ഹെഡ് ടി കതിരേശൻ പുരസ്കാരം ഏറ്റുവാങ്ങുന്നു

വാളയാർ
ദേശീയപാതകളുടെ പ്രവർത്തന, പരിപാലന മികവിനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ എക്സലൻസി പുരസ്കാരം വാളയാർ–വടക്കഞ്ചേരി എക്സ്പ്രസ് വേയ്ക്ക്. കേരളത്തിൽനിന്ന് അവാർഡ് നേടിയ ഏക കരാർ കമ്പനിയാണിത്. ദേശീയപാതകളുടെ അറ്റകുറ്റപ്പണി, റോഡ് സുരക്ഷ, അപകട രഹിതമായ യാത്ര, ടോൾ പ്ലാസയിലെ പ്രവർത്തന മികവ്, സിഗ്നൽ സംവിധാനങ്ങളുടെ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ്‌ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയിൽ നിന്നു വാളയാർ–വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊജക്ട് ഹെഡ് ടി കതിരേശൻ പുരസ്കാരം ഏറ്റുവാങ്ങി.
   2015ലാണ്‌ ദേശീയപാത നിർമാണം പൂർത്തിയായി ടോൾ പിരിവ് ആരംഭിച്ചത്. ആദ്യം കെഎൻആർ കമ്പനിക്കായിരുന്നു നടത്തിപ്പു ചുമതല. 2020 ഒക്ടോബറിലാണു ദേശീയപാതയുടെയും പാമ്പാംപള്ള ടോൾപ്ലാസയുടെയും നടത്തിപ്പു ചുമതല ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായ ക്യൂബ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു കീഴിലുള്ള വാളയാർ–വടക്കഞ്ചേരി എക്സ്പ്രസ് വേ ഏറ്റെടുത്തത്. വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റർ പരിധിയിൽ ദേശീയപാതയിലെ പരിപാലന–അറ്റകുറ്റപ്പണിയുമാണ് ഇപ്പോൾ നടത്തുന്നത്. 6 മേൽപ്പാലങ്ങൾ, 12 പാലങ്ങൾ, 193 കലുങ്ക്, 11 അടിപ്പാത എന്നിവയുടെയും ഇതിൽ ഉൾപ്പെടും.മധുര–കന്യാകുമാരി, ഡൽഹി–ആഗ്ര ഉൾപ്പെടെ രാജ്യത്തെ 28 ദേശീയപാതകളുടെയും ടോൾപ്ലാസകളുടെയും നടത്തിപ്പ് ചുമതല   ഈ കമ്പനിക്കാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top