02 May Thursday
ലോക്കോ റണ്ണിങ്‌ ജീവനക്കാരുടെ സമ്മേളനം സമാപിച്ചു

റെയിൽവേ പെതുമേഖലയിൽ നിലനിർത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
 
പാലക്കാട്‌
സ്വകാര്യവൽക്കരണം അവസാനിപ്പിച്ച്‌ റെയിൽവേ പെതുമേഖലയിൽ നിലനിർത്തണമെന്ന്‌ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ്‌ അസോസിയേഷൻ സോണൽ സമ്മേളനം ആവശ്യപ്പെട്ടു. 
ജോലാർ പേട്ടിൽ ചേർന്ന പ്രതിനിധി സമ്മേളനം എഐഎൽആർഎസ്‌എ  ദേശീയ അസി. ജനറൽ സെക്രട്ടറി സി സുനീഷ് ഉദ്‌ഘാടനം ചെയ്തു.
   യൂണിയൻ അഖിലേന്ത്യാ നേതാക്കളായ  എം എം റോളി , കെ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 400 ൽ അധികം ലോക്കോ പൈലറ്റുമാരുടെ റാലി ജോലാർപേട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്നു.
       കോവിഡിന് മുമ്പേ ഓടിയിരുന്ന മുഴുവൻ  പാസഞ്ചർ, എക്‌സ്‌പ്രസ്‌ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുക, നൈറ്റ് ഡ്യൂട്ടി അലവൻസ്  പുനഃസ്ഥാപിക്കുക, ലോക്കോ പൈലറ്റ് മാർക്ക് ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും ഡ്യൂട്ടിയിൽ സമയം അനുവദിക്കുക, സ്ത്രീകൾക്ക്‌ അനുവദിച്ചിരിക്കുന്ന തൊഴിലവകാശങ്ങളെല്ലാം വനിത ലോക്കോ പൈലറ്റ് മാർക്ക് ഉറപ്പു വരുത്തുക, ഒഴിവുകൾ നികത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു . ആഗസ്‌ത്‌ നാലിന് പാർലമെന്റിനു   മുന്നിലും ഡിവിഷണൽ തലത്തിലും നടത്തുന്ന നിരാഹാര സമരം വിജയിപ്പിക്കാനും   തീരുമാനിച്ചു. ഭാരവാഹികൾ: വി ബാലചന്ദ്രൻ (പ്രസിഡന്റ് ), യു ബാബുരാജ്(ജനറൽ സെക്രട്ടറി), പി ജഗേഷൻ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top